അഹ്ലൻ റമദാൻ പ്രഭാഷണങ്ങൾക്ക് തുടക്കമായി
text_fieldsഅഹ്ലൻ റമദാൻ പ്രഭാഷണത്തിൽനിന്ന്
മനാമ: പുണ്യ റമദാൻ മാസത്തെ വരവേൽക്കാനായി അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അഹ്ലൻ റമദാൻ പ്രഭാഷണങ്ങൾ ആരംഭിച്ചു. ‘വിശ്വാസിയുടെ വ്രതം’ എന്ന ശീർഷകത്തിൽ ഈസ്റ്റ് റിഫ സൂഖ് മസ്ജിദിൽ നടന്ന പ്രഭാഷണ പരിപാടിക്ക് സെന്റർ ദാഇ സമീർ ഫാറൂഖി നേതൃത്വം നൽകി. വർഷത്തിലെ പന്ത്രണ്ട് മാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മാസമായ റമദാൻ നമ്മിലേക്ക് കടന്നുവരാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയെന്നും പരിശുദ്ധ ഖുർആനിന്റെ അവതരണത്താൽ പരിപാവനമാക്കപ്പെട്ട ആ അതിഥിയെ സ്വീകരിക്കാൻ നാം എല്ലാ അർഥത്തിലും ഒരുങ്ങണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമപ്പെടുത്തി. സി.എം. അബ്ദുല്ലത്വീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ രിസാലുദ്ദീൻ മീത്തൽ മാളിക്കണ്ടി നന്ദി പറഞ്ഞു. അഹ്ലൻ റമദാൻ പ്രഭാഷണങ്ങൾ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി വരുംദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

