അഹ്ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsനൗഷാദ് ബാഖവി അഹ്ലൻ റമദാൻ പ്രഭാഷണം നടത്തുന്നു
മനാമ: സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅ്ലിമുൽ ഖുർആൻ മദ്റസ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ നൗഷാദ് ബാഖവിയുടെ അഹ്ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. വെള്ളിയാഴ്ച മനാമ പാകിസ്താൻ ക്ലബിൽ നടന്ന പരിപാടി ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സമസ്ത ഹൂറ ഏരിയ വൈ. പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി വർക്കിങ് ചെയർമാനുമായ മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് ബാഖവിയെ ഹൂറ ഏരിയ സെക്രട്ടറി മുനീർ കൊടുവള്ളിയും ഹൂറ ഏരിയ ഭാരവാഹികളും ചേർന്ന് ആദരിച്ചു.
സമസ്ത ബഹ്റൈൻ വൈ. പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, സമസ്ത ബഹ്റൈൻ ട്രഷറര്‍ എസ്.കെ. നൗഷാദ്, ബഹ്റൈൻ കെ.എം.സി.സി ട്രഷറര്‍ മുസ്തഫ കെ പി, റെയിഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സെക്രട്ടറി നവാസ് കുണ്ടറ, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ഗഫൂർ കൈപ്പമംഗലം, കുട്ടൂസ മുണ്ടേരി, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ദീൻ മൗലവി, അബ്ദുറസാഖ് ഫൈസി, വാദിമ ബിസിനസ് ഗ്രൂപ് എം.ഡി ജുനൈദ്, കെ.എം.സി.സി ഹൂറ -ഗുദൈബിയ പ്രസിഡന്റ് മുത്തലിബ് പൂമംഗലം, മുസ്തഫ മൗലവി, അസ്ലം ഹുദവി തുടങ്ങി നിരവധി സംഘടന നേതാക്കളും ആയിരത്തോളം ആളുകളും പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സൈദ് മുഹമ്മദ് വഹബി സ്വാഗതവും കൺവീനർ ഇസ്മായിൽ സി.സി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

