അഹ്ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഅൽ മന്നാഇ സെന്റർ സംഘടിപ്പിച്ച ‘അഹ്ലൻ റമദാൻ’
പ്രഭാഷണത്തിൽ ഉസ്താദ് ഷെഫീഖ് സ്വലാഹി സംസാരിക്കുന്നു
മനാമ: പുണ്യമാസമായ റമദാനിനെ വരവേൽക്കാനായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന ‘അഹ്ലൻ റമദാൻ’ പ്രഭാഷണം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു. നമ്മിലേക്ക് ആഗതമായ പുണ്യമാസത്തെ അതിന്റെ എല്ലാ അർഥത്തിലും സ്വീകരിക്കാനായി വിശ്വാസികൾ ഓരോരുത്തരും ഒരുങ്ങണമെന്ന് വിഷയം അവതരിപ്പിച്ചു സംസാരിച്ച ഉസ്താദ് ഷെഫീഖ് സ്വലാഹി സദസ്സിനെ ഉദ്ബോധിപ്പിച്ചു.
രാത്രി പത്തു മണിക്ക് തുടങ്ങിയ പരിപാടി ആളുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. യൂനിറ്റ് പ്രസിഡന്റ് ഷംസീർ സ്വാഗതവും സിദ്ദീഖ് മനാമ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

