ടിഷ്യുകള്‍ച്ചര്‍ ഈത്തപ്പന വൻതോതിൽ ഉല്‍പാദിപ്പിക്കാന്‍ ലബോറട്ടറി സ്ഥാപിക്കും –മന്ത്രി
text_fieldsമനാമ: വര്‍ഷം തോറും 10,000 ടിഷ്യു കള്‍ച്ചര്‍ ഈത്തപ്പന ഉല്‍പാദിപ്പിക്കുന്നതിനുള്ള ലബോറട്ടറികള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്ഥാപിച്ച ടിഷ്യു കള്‍ച്ചര്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകും.
കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കി ഈ മേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിന് ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2004 മുതല്‍ ടിഷ്യൂകള്‍ച്ചര്‍ ഈത്തപ്പന കൃഷി ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. രോഗങ്ങളില്ലാത്ത ഈത്തപ്പന കൃഷിക്ക് ഇത് അനിവാര്യമാണ്. നിലവില്‍ 1000 മുതല്‍ 1500 വരെ ടിഷ്യൂകള്‍ച്ചര്‍ ഈത്തപ്പനകളാണ് ഉല്‍പാദിപ്പിക്കുന്നത്. ഈത്തപ്പന കൃഷി വ്യാപകമാക്കുന്നതിെൻറ ഭാഗമായി വൻ തോതിൽ ടിഷ്യൂ കള്‍ച്ചര്‍ ഇനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
