കാർഷികമേള; തദ്ദേശീയ കർഷകർക്ക് വിപണിയൊരുക്കുന്നതിൽ വിജയം
text_fieldsമനാമ: ബുദയ്യയിൽ നടക്കുന്ന കാർഷികമേള തദ്ദേശീയ കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിൽ വിജയമാണെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ കാർഷിക, സമുദ്ര സനമ്പദ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഇൻചാർജ് ഡോ. ഖാലിദ് അഹ്മദ് ഹസൻ വ്യക്തമാക്കി. നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറലിന്റെ സഹായത്തോടെ മുനിസിപ്പൽ, കാർഷിക മന്ത്രാലയം സംഘടിപ്പിച്ച കാർഷികമേള പ്രതീക്ഷിച്ചതിനേക്കാൾ വിജയം കൈവരിക്കാനായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 11 ആഴ്ചയായി തുടരുന്ന കാർഷികമേളയിൽ 32 കർഷകരും കാർഷിക മേഖലയിലെ നാലു കമ്പനികളും അഞ്ചു നഴ്സറികളും നാല് ഈന്തപ്പന മേഖലകളിലുള്ളവരും 20 പ്രൊഡക്ടീവ് ഫാമിലികളുമാണ് അണിനിരന്നിട്ടുള്ളത്. കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക പവിലിയനിൽ 10,000 ത്തോളം കുട്ടികൾ പങ്കെടുത്തു.
ബഹ്റൈനിലെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കാൻ മേളക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള അവസരമാണ് ഇത് ഒരുക്കിയത്. സർക്കാറിന്റെ ഭാഗത്തുനിന്നുള്ള മികച്ച പിന്തുണയും മേളക്ക് ഗുണകരമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

