‘കൈത്തുടി താളം തട്ടി’ മലയാളികളുടെ കരളിൽ ഇടം നേടാൻ അഫ്സലും
text_fieldsഅഫ്സൽ ഇസ്മാഈൽ
‘ഇഷ്ടമല്ലേടാ എനിക്ക് ഇഷ്ടമല്ലേടാ’ പാടി പ്രണയഹൃദയങ്ങിൽ ഇഷ്ടം നേടിയും കൈത്തുടി താളം തട്ടി മലയാളികളുടെ കരളിലും ‘വാസ്കോ ഡ ഗാമ’ പാടി യുവാക്കളുടെ ഹരമായും മാറിയ പ്രിയ പാട്ടുകാരനാണ് അഫ്സൽ ഇസ്മാഈൽ. ഒരുകാലത്ത് മലയാളത്തിലിറങ്ങിയ ഫാസ്റ്റ് നമ്പർ പാട്ടുകൾക്ക് ഈ ഒരു ശബ്ദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പാടിയ പാട്ടുകളിൽ ഏറെയും ഫാസ്റ്റ് നമ്പറുകൾ ആയിരുന്നെങ്കിലും രാപ്പകൽ, വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മെലഡിയും തന്റെ ശബ്ദത്തിന് ഇണങ്ങുമെന്ന് അഫ്സൽ തെളിയിച്ചു. പതിനേഴാം വയസ്സിൽ ഗാനമേളകൾക്ക് പാടിത്തുടങ്ങിയ അഫ്സൽ, പിന്നീട് സിനിമയിലേക്കും അവിടെനിന്ന് വമ്പൻ സംഗീതവേദികളിലേക്കും പാടിക്കയറി. ഇന്നും ഹൈ ലെവൽ എനർജി പാക്ക്ഡ് മ്യൂസിക് ഷോകളുടെ അമരത്തുണ്ട് അഫ്സൽ.
യൂത്തിന്റെ ശബ്ദമായി ആഘോഷിക്കപ്പെടുന്ന അഫ്സൽ വൈബ്സ് ഓഫ് ബഹ്റൈന്റെ വേദിയെയും പുളകംകൊള്ളിക്കാനെത്തുകയാണ്. തനത് കൊച്ചിക്കാരനായി പാട്ടും കലയും ജീവിതഭാഗമാക്കിയ കുടുംബത്തിലൊരംഗമായി വളർന്നുവന്ന അഫ്സലിന് ഇന്ന് മലയാളിയെവിടെയുണ്ടോ അവിടെയെല്ലാം ആരാധകരുമുണ്ട്.
2001ലെ ഓണം റിലീസ് ആയ വല്യേട്ടന് എന്ന സിനിമയിലൂടെയാണ് അഫ്സല് എന്ന ഗായകനെ മലയാള സിനിമക്ക് ലഭിച്ചത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ സിനിമ റിലീസ് ആയപ്പോള്‍ അതില്‍ ആ പാട്ട് ഉണ്ടായിരുന്നില്ല. അതിനു പിന്നാലെ സ്വര്‍ണമെഡല്‍, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, ഹൗസ് ഓണര്‍ അങ്ങനെ കുറച്ചു ചിത്രങ്ങള്‍. എങ്കിലും അഫ്സല് എന്ന ഗായകനെ മലയാളിക്ക് പ്രിയങ്കരനാക്കിയത് ഏകദേശം ഒരേസമയത്ത് പുറത്തിറങ്ങിയ കല്യാണരാമനും നമ്മളും ആണ്. അഫ്സല് കൂടുതലും ദിലീപിനുവേണ്ടി ആണു ശബ്ദം കൊടുത്തത്. കല്യാണരാമന്, ലയണ്‍, ജൂലൈ 4, റണ്‍വേ, ഇന്‍സ്പെക്ടര്‍ ഗരുഡ്, ടു കൺട്രീസ് തുടങ്ങിയ ദിലീപ് പടങ്ങൾ അതിനുദാഹരണം. ആ സംഗീതസാഗരത്തിന് സാക്ഷിയാകണ്ടേ... ഒന്നിച്ചു പാടി ആസ്വദിക്കണ്ടേ... നിങ്ങളുടെ സീറ്റുകൾ ഇപ്പോൾതന്നെ ഉറപ്പുവരുത്തൂ. കൂടുതൽ വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ tickets.mefriend.com എന്ന ലിങ്ക് വഴിയോ മുകളിൽ നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ സ്വന്തമാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

