നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് അക്ബർ കോട്ടയം നാട്ടിലേക്ക് മടങ്ങുന്നു
text_fieldsഅക്ബർ കോട്ടയത്തിന് യാത്രയയപ്പ് നൽകുന്ന
ഐ.സി.എഫ് പ്രവർത്തകർ
അക്ബർ കോട്ടയം എന്ന പേര് സൽമാബാദിലും പരിസരങ്ങളിലും ഉള്ള പ്രവാസി മലയാളികൾക്ക് സുപരിചിതമാണ്. 1985 ൽ ബഹ്റൈനിലെത്തിയ അക്ബർ അൽ റദ ട്രേഡിങ്ങിൽ 40 വർഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങൾ സാമൂഹിക-സാംസ്കാരിക സേവന പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റി വെക്കുകയുണ്ടായി. 1980ല്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപവ്കരിച്ചതിനു ശേഷം സൽമാബാദ് ഏരിയാ കമ്മിറ്റി നിലവിൽ വന്നതു മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ദേഹം നിറഞ്ഞുനിന്നു.
ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ സൽമാബാദ് സെൻട്രൽ സര്‍വിസ് വിഭാഗം സെക്രട്ടറിയാണ് അക്ബർ കോട്ടയം. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും സൽമാബാദ് ഏരിയയിൽ ഐ.സി.എഫിന് വലിയ ഊർജം പകർന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് ജോലി ശരിപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ചാരിതാർഥ്യവുമായിട്ടാണ് അക്ബർ സാഹിബ് ബഹ്റൈനിനോട് വിടപറയുന്നത്.
ശുഭപ്രതീക്ഷയോടെ മുന്നേറിയാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറുമെന്നതാണ് എന്റെ ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചതെന്ന് അദ്ദേ ഹം പറഞ്ഞു. ഭാര്യയും മൂന്നു മക്കളും അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം. ബഹ്റൈനില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി അദ്ദേഹം കരുതുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികള്‍ക്ക് നല്ല സ്വാതന്ത്ര്യം വകവെച്ചു നല്കുന്ന രാജ്യമാണ് ബഹ്റൈന്‍.
മതസൗഹാര്‍ദത്തിനും വിശാലമനസ്കതക്കും വലിയ പ്രാധാന്യം നല്കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ആദ്യവാരം നാട്ടിലേക്ക് പോകുന്ന അക്ബർ കോട്ടയത്തിന് ഐ.സി.എഫ് സൽമാബാദ് സെൻട്രൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, ഉമർ ഹാജി ചേലക്കര, ഹംസ ഖാലിദ് സഖാഫി, ബഷീർ ഹിശാമി ക്ലാരി, ഷാജഹാൻ കൂരിക്കുഴി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

