ബഹ്റൈനിൽ 37 വർഷത്തെ സേവനം; സുഭാഷ് വി. മേനോൻ നാടണയുന്നു
text_fieldsസുഭാഷ് വി. മേനോനെ പാക്ട് ഓണാഘോഷ പരിപാടിയിൽ എം.പി വി.കെ. ശ്രീകണ്ഠൻ
ആദരിക്കുന്നു
മനാമ: 37 വർഷത്തെ ബഹ്റൈനിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന സുഭാഷ് വി. മേനോനെ പാക്ട് ഓണാഘോഷ പരിപാടിയിൽ ആദരിച്ചു. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനാണ് ചടങ്ങിൽ സുഭാഷിനെ ആദരിച്ചത്. പാലക്കാട് സ്വദേശിയായ അദ്ദേഹം 1988 മാർച്ച് 24നാണ് ബഹ്റൈനിലെത്തിയത്. ശേഷം വിവിധ പ്രമുഖ ഹോട്ടലുകളിൽ ജനറൽ മാനേജറായി സേവനം ചെയ്തു. കഴിഞ്ഞ 14 വർഷമായി ഫഹദ് ബിൻ എ.ആർ. അൽ ഗോസൈബി കമ്പനി ബി.എസ്.സിയിൽ ഓപറേഷൻസ് മാനേജറായി പ്രവർത്തിച്ചു. തന്റെ കരിയറിലുടനീളം അദ്ദേഹം നേതൃത്വത്തിലും സമർപ്പണത്തിലും വിലപ്പെട്ട സംഭാവനകളിലും അനേകർക്ക് പ്രചോദനമായി. ഭാര്യ ലതയും സുഭാഷിനൊപ്പം നാട്ടിലേക്ക് മടങ്ങുകയാണ്. മകൾ അമൃത, മകൻ ആദിത്യ, മരുമകൾ ആസ്വതി, മരുമകൻ ശ്രീജിത്, കൊച്ചുമകൻ വിദ്യുത് മേനോൻ എന്നിവരടങ്ങിയതാണ് സുഭാഷിന്റെ കുടുംബം. പ്രഫഷനൽ നേട്ടങ്ങൾക്കൊപ്പം, കഴിഞ്ഞ രണ്ടു വർഷമായി പാക്ടിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും, സംഘടനക്ക് വിലപ്പെട്ട മാർഗനിർദേശങ്ങളും പിന്തുണകളും നൽകുകയും ചെയ്യുന്നു. പാക്ട് കുടുംബം ഹൃദയപൂർവം നന്ദി അറിയിക്കുകയും, സന്തോഷകരമായ, ആരോഗ്യമുള്ള, സമൃദ്ധമായ വിശ്രമ ജീവിതത്തിനായി ആശംസയറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

