Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right18 വർഷത്തിനുശേഷം...

18 വർഷത്തിനുശേഷം ശശാങ്കൻ നാടണയുന്നു

text_fields
bookmark_border
18 വർഷത്തിനുശേഷം ശശാങ്കൻ നാടണയുന്നു
cancel
camera_alt

ശശാങ്കന്​ നാട്ടിലേക്കു​ പോകുന്നതിനുള്ള യാത്രാരേഖകൾ പ്രതിഭ ഹെൽപ്​ലൈൻ ഭാരവാഹികൾ കൈമാറുന്നു

മനാമ: ബന്ധുക്കളെ കാണാത്ത 18 വർഷത്തിനുശേഷം ശശാങ്കൻ നാടണയുന്നു. ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി സ്വദേശിയായ ശശാങ്കൻ പ്ലംബിങ്​ ജോലിക്കാരനായാണ്​ ബഹ്​റൈനിൽ എത്തിയത്​. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവിതം പ്രയാസത്തിലായി. വേറൊരു കമ്പനിയിലേക്ക്​ മാറിയെങ്കിലും അവിടെയും രക്ഷയുണ്ടായില്ല. ശമ്പളം കൂട്ടിചോദിച്ചപ്പോൾ അവിടെനിന്ന്​ പിരിച്ചുവിട്ടു. ഇടക്ക്​ കിട്ടുന്ന എന്തെങ്കിലും ചെറിയ ജോലികളായിരുന്നു തുടർന്നുള്ള ആശ്രയം.

ഒടുവിൽ നാട്ടിലേക്ക്​ പോകണമെന്ന ആഗ്രഹമുണ്ടായപ്പോൾ യാത്രാരേഖകൾ തടസ്സമായി. പാസ്​പോർട്ടി​െൻറ കാലാവധി കഴിഞ്ഞിരുന്നു. ബഹ്​റൈൻ പ്രതിഭ ഹെൽപ്​ലൈനാണ്​​ ഇദ്ദേഹത്തിന്​ യാത്രാരേഖകൾ ശരിയാക്കുന്നതിന്​ സഹായം നൽകിയത്​. ഇദ്ദേഹത്തിനായി ഒൗട്ട്​പാസ്​ സംഘടിപ്പിക്കാനും ഹെൽപ്​ലൈൻ പ്രവർത്തകർ സഹായിച്ചു. െഎ.സി.ആർ.എഫ്​ അംഗമായ മാധവൻ കല്ലത്താണ്​ ടിക്കറ്റ്​ എടുത്തുനൽകിയത്​. ​ചൊവ്വാഴ്​ച നാട്ടിലേക്ക്​ മടങ്ങുന്ന ശശാങ്കനെ കാത്തിരിക്കുകയാണ്​ വീട്ടുകാരും. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ഹെൽപ്​ലൈൻ ഭാരവാഹികളായ ബിനു മണ്ണിൽ, നൗഷാദ് പൂനൂർ, അൻവർ കണ്ണൂർ, അൻവർ ശൂരനാട്, ഷബീർ തങ്ങൾ, സിറാജ് മാമ്പ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ ശശാങ്കന്​ നാട്ടിലേക്ക്​ പോകുന്നതിനുവേണ്ട സഹായങ്ങൾ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellShashankan
Next Story