അഫ്സലിനെ നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsമനാമ: മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് ശരീരത്തിെൻറ ചലനശേഷി നഷ്ടമായ കൊല്ലം നിലമേൽ സ്വദേശി അഫ്സലിനെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 8.30 നുള്ള ഗൾഫ് എയറിെൻറ നെടുമ്പാശേരിയിലേക്കുള്ള വിമാനത്തിലായിരുന്നു മടക്കം. കിടത്തിയാണ് കൊണ്ടുപോകുന്നത്. സഹപ്രവർത്തകനായ നവാസും ഒപ്പം പോകുന്നുണ്ട്. അഫ്സലിെൻറ യാത്രാക്കൂലി ഇന്ത്യൻ എംബസിയും കൂടെപോകുന്ന ആളിെൻറ വിമാനക്കൂലി ബ്ലഡ് ഡൊണേഴ്സ് കേരളയുമാണ് വഹിക്കുന്നത്. കോഴിക്കോട് തണൽ ആണ് അഫ്സലിെൻറ തുടർചികിത്സ ഏറ്റെടുത്തിരിക്കുന്നത്. അതിനാൽ നെടുമ്പാശേരിയിൽ നിന്നും ആംബുലൻസിൽ കോഴിക്കോടേക്ക് കൊണ്ടുപോകും. അഫ്സലിെൻറ ബന്ധുക്കൾ കൊല്ലത്തുനിന്നും കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്. എല്ലാപേർക്കും നന്ദി പറഞ്ഞും തനിക്കായി പ്രാർഥിക്കണമെന്നും പറഞ്ഞാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. നിരവധി മലയാളി സാമൂഹിക പ്രവർത്തകർ യാത്രയാക്കാൻ എത്തിയിരുന്നു. മാതൃകപരമായ സഹായ പ്രവർത്തനങ്ങളാണ് അഫ്സലിെൻറ കാര്യത്തിൽ പ്രവാസികളും സ്വദേശികളും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
