അഫ്സലിന് ആത്മധൈര്യം നൽകാൻ പ്രജീഷ് വന്നു; സ്വന്തം കഥ പറഞ്ഞു
text_fieldsമനാമ: മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സലിനെ കാണാനും ആത്മധൈര്യം നൽകാനും സമാന അവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി എത്തി. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി പ്രജീഷ് തൊട്ടിൽപ്പാല(30)മാണ് ആണ് അഫ്സലിനെ കാണാനെത്തി സ്വന്തം അനുഭവവം വിവരിച്ചത്. പ്രജീഷ് പിതാവിെൻറ വാഹന വർക്ക്ഷോപ്പ് ജീവനക്കാരനായിരിക്കുേമ്പാഴാണ് 2003 ൽ കുറ്റ്യാടിയിൽ വാഹനാപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന രണ്ടുബസുകളുടെ ഇടയിലേക്ക് പ്രജീഷ് കുടുങ്ങുകയായിരുന്നു. ഇടുപ്പെല്ല്
പൊട്ടി വികൃതമാകുകയും വാരിയെല്ലുകൾക്കും മൂത്രസഞ്ചിക്കും പൊട്ടലുണ്ടായ നിലയിലാണ് കോഴിേക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറ്റിനുള്ളിൽ രക്തസ്രാവവും കൂടിയായപ്പോൾ ആരോഗ്യനില വഷളായി.
മനാമ: അഫ്സലിനെ എത്രയും വേഗം തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകും. നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോടേക്ക് ആംബുലൻസിൽ കൊണ്ടുപോകാനാണ് തീരുമാനം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം തുടർചികിത്സയും ശുശ്രൂഷയും ‘തണൽ’ പ്രവർത്തകർ ഏറ്റെടുക്കും. കൂട്ടിരിപ്പിന് ആളില്ലെങ്കിൽ അതിനും സൗകര്യം ഒരുക്കുമെന്ന് ‘തണൽ’ ഭാരവാഹികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് കോഴിക്കോടേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നതെങ്കിലും അത് സാേങ്കതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു. ഭവന രഹിതനായ അഫ്സലിന് സ്വന്തം നാട്ടിൽ സ്ഥലം വാങ്ങാനുള്ള ശ്രമവും പ്രവാസികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വീട് വച്ചുകൊടുക്കാൻ െഎ.സി.എഫ് തീരുമാനിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായി സൽമാനിയ ആശുപത്രിയിൽ കഴിഞ്ഞ അഫ്സലിെന കറുിച്ചുള്ള ‘ഗൾഫ് മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്.
മൂന്ന് ദിവസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞു. ഇൗ അവസ്ഥയിൽ നിന്ന് മികച്ച ചികിത്സയിലൂടെ ജീവിതത്തിേലക്ക് തിരിച്ചുകയറുകയായിരുന്നു പ്രജീഷ്. ഒന്നരവർഷത്തോളം ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞു. അപ്പോെഴല്ലാം ഡോക്ടർമാർ പറഞ്ഞത് നിരാശപ്പെടരുത്, പൂർണ്ണാേരാഗ്യത്തോടെ പഴയ നിലയിലേക്ക് എത്താനാകുമെന്നായിരുന്നു. ആ അഭിപ്രായങ്ങളെ മുഖവിലക്ക് എടുത്തത് ഗുണകരമായെന്നും ഒന്നര വർഷത്തിനുശേഷം എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞുവെന്നും പ്രജേഷ് വിവരിച്ചു. ആദ്യമാദ്യം ചുമരിൽ പിടിച്ചുകൊണ്ടും പിന്നീട് വടിയുടെ സഹായത്താലുമായിരുന്നു നടത്തം. തുടർന്ന് ഒരു സി.ഡി കടയിൽ ജീവനക്കാരനായി. ക്രമേണ മറ്റ് ജോലികൾ എടുത്തുതുടങ്ങി. പിന്നീട് ചെന്നൈയിലും ബംഗളൂരിലും ജോലി ചെയ്തു. 2007 ൽ ബഹ്റൈനിലേക്ക് എത്തി. വിവാഹം കഴിഞ്ഞു. ഭാര്യയും രണ്ടര വയസുള്ള കുഞ്ഞും ഇപ്പോൾ തനിക്കൊപ്പം ഇവിടെയുണ്ട്. ആത്മധൈര്യം കൂടെയുണ്ടെങ്കിൽ അഫ്സലിനും എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നും നാട്ടിൽപോയി ചികിത്സക്കുശേഷം തിരിച്ച് ഇവിടേക്ക് വരാൻ കഴിയുമെന്നും പ്രജേഷ് ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
