Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅഫ്​സലി​െൻറ ആ സ്വപ്​നം...

അഫ്​സലി​െൻറ ആ സ്വപ്​നം പൂവണിയും

text_fields
bookmark_border
അഫ്​സലി​െൻറ ആ സ്വപ്​നം പൂവണിയും
cancel

മനാമ: മോഷ്​ടാക്കൾ രണ്ടാംനിലയിൽ നിന്ന്​ താഴേക്ക്​ തള്ളിയിട്ട മലയാളി ബഹ്​റൈനിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്​സലി​ (30)ന്​ സംഘടനയുടെ ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു കൊടുക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിൽ ഐ.സി.എഫ് നിർമ്മിച്ചു കൊടുക്കുന്ന 49 ാം വീടാണ് അഫ്സലി​െൻറത്. ഈ വർഷത്തെ പത്താമത്തെതും. ഐ.സി.എഫ് നേതാക്കളായ എം.സി. അബ്​ദുൽ കരീം, ശമീർ പന്നൂർ, ഇ. അബ്​ദുറഹീം, സി.എബ്. അശ്റഫ് ഹാജി, അബൂബക്കർ സഖാഫി, ഷാനവാസ്​ മദനി, അസീസ്​ കാസറഗോഡ് തുടങ്ങിയവർ ഇന്നലെ അഫ്സലിനെ സന്ദർശിക്കുകയും അഫ്സലി​െൻറയും കുടുംബത്തി​െൻറയും ദയനീയാവസ്​ഥ നേരിൽ ബോധ്യപ്പെടുകയുമായിരുന്നു.

-സ്​ഥലം ലഭ്യമായാലുടൻ വീടു പണി ആരംഭിക്കുമെന്നും സുമനസ്സുകളുടെ സഹകരണത്തോടെ പെട്ടെന്നു തന്നെ പൂർത്തിയാക്കുമെന്നും ഐ.സി.എഫ് പ്രസിഡൻറ്​ കെസി. സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി എം.സി. അബ്​ദുൽ കരീം, ക്ഷേമ കാര്യ പ്രസിഡൻറ്​ പി.എം. സുലൈമാൻ ഹാജി, സെക്രട്ടറി ശമീർ പന്നൂർ എന്നിവർ അറിയിച്ചു. മോഷ്​ടാക്കൾ രണ്ടാംനിലയിൽ നിന്ന്​ താഴേക്ക്​ തള്ളിയിട്ടതിനെ തുടർന്ന്​ ഗുരുതരമായി കഴിയുന്ന യുവാവി​​െൻറ അവസ്ഥ ‘ഗൾഫ്​ മാധ്യമ’മാണ്​ പുറത്തുകൊണ്ടുവന്നത്​. നിർധന കുടുംബത്തി​​െൻറ അത്താണിയായ അഫ്​സലി​​െൻറ സ്വപ്​നമായിരുന്നു ഒരു വീടുണ്ടാക്കുക എന്നത്​. ശരീരം തളർന്നതിനെ തുടർന്ന്​ സ്വപ്​നം തകർന്നുപോയ നോവിലായിരുന്ന അഫ്​സലിന്​ പ്രവാസികളുടെ സഹായം വലിയൊരു ആശ്വാസമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAfsal
News Summary - afsal-bahrain-gulf news
Next Story