‘അഫ്സൽ നീ ഒറ്റക്കല്ല’; കാരുണ്യത്തിെൻറ കൈകൾ ഉയരുന്നു
text_fieldsമനാമ: മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് തള്ളിയിട്ട് അരക്കുതാെഴ തളർന്നുപോയ കൊല്ലം നിലമേൽ സ്വദേശി അഫ്സലി(30)നായി പ്രവാസി മലയാളി സംഘടനകൾ കൈകൾ കോർക്കുന്നു. സൽമാനിയ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഫ്സലിെൻറ ദുരിതം ‘ഗൾഫ്മാധ്യമം’ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറംേലാകത്തിെൻറ ശ്രദ്ധയിൽ പതിഞ്ഞത്. കെ.എം.സി.സി, മൈത്രി അസോസിയേഷൻ, പ്രതീക്ഷ ബഹ്റൈൻ, എം.എം ടീം തുടങ്ങിയ സംഘടനകൾ അഫ്സലിനെ സഹായിക്കാനുള്ള ശ്രമങ്ങളുമായി മുമ്പന്തിയിലുണ്ട്.
നാട്ടിലേക്ക് കൊണ്ടുപോകാനും തുടർചികിത്സക്കും ഭാരിച്ച തുക വേണ്ടി വരുമെന്നാണ് അറിയുന്നത്. അതിനിടെ വരും ദിവസങ്ങളിലെ ചികിത്സയിലൂടെ ആരോഗ്യ പുരോഗതി ഉണ്ടായാൽ വീൽച്ചെയറിൽ ഇരുത്തി വിമാനയാത്ര നടത്താമെന്ന് ഡോക്ടർ അറിയിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് ഫ്രാൻസിസ് കൈതാരത്ത് വീൽച്ചെയർ വാങ്ങി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ‘ബ്ലഡ് ഡൊണേറ്റ് കേരള‘ യും സഹായം അറിയിച്ചു. മാസങ്ങൾക്ക് മുമ്പാണ് അഫ്സൽ ബഹ്റൈനിലേക്ക് വന്നത്. കടുത്ത സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തിെൻറ അത്താണിയാണ് അഫ്സൽ. വാടക വീട്ടിലാണ് അഫ്സലിെൻറ കുടുംബം കഴിയുന്നത്. ഉമ്മ തൊഴിലുറപ്പ് തൊഴിലാളിയും. അഫ്സലിെന ജീവിതത്തിലേക്ക് ആരോഗ്യത്തോടെ തിരിച്ചുകൊണ്ടുവരാൻ നൻമയുള്ളവരുടെ സഹായത്തിന് കഴിയുമെന്നാണ് സുഹൃത്തുക്കൾ വിശ്വാസിക്കുന്നത്. അഫ്സലിെൻറ സുഹൃത്തുക്കളുടെ ഫോൺ നമ്പർ: നവാസ്: 34374787, ബൈജു 32087738. അസ്കർ പൂഴിത്തല: 33640954
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
