അഡ്വ. വി.വി. പ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഡ്വ.വി.വി. പ്രകാശ് അനുസ്മരണത്തിൽനിന്ന്
മനാമ: മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും നിലമ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന അഡ്വ. വി.വി. പ്രകാശ് എക്കാലത്തും ജനമനസ്സുകളിൽ നിലനിൽക്കുമെന്ന് മലപ്പുറം ജില്ല യു.ഡി.എഫ് ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ പി.ടി. അജയമോഹൻ അഭിപ്രായപ്പെട്ടു.ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ആളുകളെയും കരുതാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരു നേതാവ് ആയിരുന്നു വി.വി. പ്രകാശ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, കോഴിക്കോട് ജില്ല പ്രസിഡൻറ് കെ.സി. ഷമീം എന്നിവർ നിയന്ത്രിച്ചു. മലപ്പുറം ജില്ല പ്രസിഡൻറ് ചെമ്പൻ ജലാൽ സ്വാഗതവും ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റിയാസ് തരൂർ, ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡൻറ് നാസർ മഞ്ചേരി, സെക്രട്ടറി മനു മാത്യു, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, ഷാജി തങ്കച്ചൻ, നിസാർ കുന്നത്തുകുളത്തിൽ, ജില്ല പ്രസിഡൻറുമാരായ എബ്രഹാം സാമുവേൽ, നസീം തൊടിയൂർ, ശ്രീധർ തേറമ്പിൽ, ഫിറോസ് അറഫ, എബ്രഹാം സാമുവേൽ ഇടുക്കി, ജില്ല സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ബിജുബാൽ, ദിലീപ് കെ, പ്രദീപൻ പി.കെ എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി നേതാക്കളായ ജി. ശങ്കരപ്പിള്ള, ഷിബു എബ്രഹാം, സുനിൽ ചെറിയാൻ, ജോജി ലാസർ, മോഹൻ കുമാർ നൂറനാട്, സിജു പുന്നവേലി, അനിൽ കുമാർ, വിഷ്ണു ബി, രവി പേരാമ്പ്ര, രഞ്ജൻ കേച്ചേരി, അൻസൽ കൊച്ചൂടി, മണികണ്ഠൻ കുന്നത്ത്, റമീസ് കെ.സി, ഷഫീക്, മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

