അഡ്വ. സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ്-ആഹ്ലാദത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി
text_fieldsകെ.പി.സി.സി നേതൃനിരയിലേക്ക് പുതിയ നേതാക്കളെ തിരഞ്ഞെടുത്തതിന്റെ ആഘോഷം പങ്കിടുന്ന ഒ.ഐ.സി.സി ബഹ്റൈൻ ഭാരവാഹികൾ
മനാമ: കെ.പി.സി.സി നേതൃനിരയിലേക്ക് കരുത്തരും ശക്തരുമായ നേതാക്കളെ പ്രഖ്യാപിച്ച എ.ഐ.സി.സി തീരുമാനത്തെ ബഹ്റൈൻ ഒ.ഐ.സി.സി സ്വാഗതംചെയ്തു. പുതിയ നേതൃത്വത്തിലെ എല്ലാ നേതാക്കളും വിവിധ കാലഘട്ടങ്ങളിൽ ബഹ്റൈൻ സന്ദർശിക്കുകയും, ഒ.ഐ.സി.സിയുടെ വിവിധ പരിപാടികളിൽ പങ്കെടുത്ത നേതാക്കളുമാണ്.
പേരാവൂർ എം.എൽ.എയും, മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സണ്ണി ജോസഫ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബഹ്റൈൻ സന്ദർശിച്ചത്. യു.ഡി.എഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ, അഡ്വ. എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ എം.പി എന്നിവർ ബഹ്റൈൻ ഒ.ഐ.സി.സിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളാണ്.
ഒ.ഐ.സി.സി ഓഫിസിൽ നടന്ന മധുര വിതരണ ചടങ്ങിലും, ആഘോഷ പരിപാടികളിലും ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനംചെയ്തു. അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്, ജോയ് ചുനക്കര, വില്യം ജോൺ, ചന്ദ്രൻ വളയം തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.