സ്ത്രീമുന്നേറ്റങ്ങൾ എന്നും പ്രതീക്ഷ -അഡ്വ. ഫാത്തിമ തഹ്ലിയ
text_fieldsകെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ലാ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ
അഡ്വ. ഫാത്തിമ തഹ്ലിയക്ക് നൽകിയ സ്വീകരണം
മനാമ: സ്ത്രീ മുന്നേറ്റങ്ങൾ എന്നും പ്രതീക്ഷ നൽകുന്നതാണെന്ന് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വനിത വിങ്ങിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയിരുന്നു അവർ.
സ്വന്തം ഇടം തിരിച്ചറിയാന്‍ ഓരോ സ്ത്രീക്കും കൃത്യമായ അവബോധം ഉണ്ടാകണമെന്നും തഹ്ലിയ പറഞ്ഞു കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ലേഡീഡ് വിങ് പ്രസിഡന്റ് ഷാനിഫ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ്, ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് ഫൈസൽ കണ്ടീത്തായ, വനിത വിങ് കോഓഡിനേറ്റർ മുഹമ്മദ് ശാഫി വേളം, സെക്രട്ടറി മുനീർ ഒഞ്ചിയം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹ്സിന കബീർ സ്വാഗതവും ട്രഷറർ കെ.കെ.സി ആസിഫ മുനീർ നന്ദിയും പറഞ്ഞു. വനിത വിങ് ഭാരവാഹികളായ സൽമ ജുനൈസ്, നസീമ നാസർ, അഷ്റീന ഫൈസൽ, സഹദിയ സാബിത്, ഫർസാന റസീഫ്, സദീക നൗഫൽ, ഖൈറുന്നിസ റസാഖ്, നസീമ നസീം എന്നിവർ നേതൃത്വം നൽകി.

