അഡ്വ.എ.പി. സ്മിജിക്ക് മുഹറഖ് കെ.എം.സി.സി സ്വീകരണം നൽകി
text_fieldsഅഡ്വ.എ.പി. സ്മിജി മുഹറഖ് കെ.എം.സി.സി നൽകിയ സ്വീകരണത്തിന് നന്ദി പറയുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ വനിതാ വിങ്ങിന്റെ പ്രവർത്തനോദ്ഘാടനത്തിനെത്തിയ മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജിക്ക് കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയും ലേഡീസ് വിങ്ങും സ്വീകരണം നൽകി. കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി മുഹറഖ് ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷതവഹിച്ചു. എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡന്റ് മാഹിറ, കെ.എം.സി.സി മുഹറഖ് പ്രസിഡന്റ് ഷംന ജംഷീർ, ബഷീർ ഫൈസി എന്നിവർ സംസാരിച്ചു. കെ.എം.സി.സി മുഹറഖ് ഏരിയ വനിതാവിങ് കമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി ഫായിസ സുബൈർ ഷാൾ അണിയിച്ചുകൊണ്ട് അഡ്വ. സ്മിജിയെ സ്വീകരിച്ചു. കെ.എം.സി.സി മുഹറഖ് ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതവും മുഹറഖ് കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷഫീക് കെ.ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

