ആടുജീവിതം വിജയാഘോഷം ഇന്ന് സമാജത്തിൽ
text_fieldsമനാമ: കലാമൂല്യവും വിപണി വിജയവും കൊണ്ട് ശ്രദ്ധേയമായ ‘ആടുജീവിതം’ സിനിമയുടെ വിജയാഘോഷം ബഹ്റൈൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച നടക്കും. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന വിജയാഘോഷ പരിപാടികളിൽ ആടുജീവിതം ഡയറക്ടർ ബ്ലെസ്സി, സിനിമാതാരം കെ.ആർ. ഗോകുൽ, ആടുജീവിതം സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ജിതിൻ രാജ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
‘ആടുജീവിതം’ നോവലിന്റെ രചയിതാവായ ബെന്യാമിൻ ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം മുൻ സെക്രട്ടറിയായിരുന്നു.
സിനിമ ടിക്കറ്റ് സൗജന്യം
മനാമ: വിജയാഘോഷത്തിന് സമാജത്തിൽ എത്തിച്ചേരുന്ന ആദ്യത്തെ 150 പേർക്ക് ശനിയാഴ്ച ആടുജീവിതം സിനിമ കാണാൻ സമാജം സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

