സമാജം മലയാളം പാഠശാലയിലേക്ക് അഡ്മിഷൻ ആരംഭിച്ചു
text_fieldsമനാമ: മലയാളം മിഷന്റെ വിദേശ രാജ്യത്തെ ആദ്യ ഭാഷാ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2026-27അധ്യയന വർഷത്തെ തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
2026 ജനുവരി ഒന്നിന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
ജൂൺ ആദ്യവാരത്തിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുവാൻ ആഗ്രഹിക്കുന്നവർക്ക് https://bksbahrain.com/2025/mp/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെയാണ് ക്ലാസുകൾ. അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരക്കൾക്ക് 36045442, 38044694, 33554572, 39498114 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

