സമസ്ത ബഹ്റൈൻ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു
text_fieldsസമസ്ത മദ്റസകൾ തുറക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഓൺലൈനിൽ സംഘടിപ്പിച്ച പ്രവേശനോത്സവം
മനാമ: സമസ്ത ബഹ്റൈന്‍ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനിൽ വിപുലമായ രീതിയിലാണ് മദ്റസ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സസ്ത ബഹ്റൈൻ റേഞ്ച് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലുടനീളം വിവിധ ഏരിയകളിലായി പ്രവർത്തിക്കുന്ന സമസ്തയുടെ 10 മദ്റസകളിലും അഡ്മിഷൻ നേടാം. രക്ഷിതാക്കൾ അതതു മദ്റസകളുമായി ബന്ധപ്പെടണം. മദ്റസകൾ തുറക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഓൺലൈനിൽ സംഘടിപ്പിച്ച പ്രവേശനോത്സവം രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
മഹ്റജാനുല്‍ ബിദായ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യാതിഥിയായി.
വിവിധ മദ്റസകളിലെ ഉസ്താദുമാരും കുട്ടികളും കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഹാഫിസ് ശറഫുദ്ദീൻ മൗലവി ഖുര്‍ആന്‍ പാരായണം നടത്തി. സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ഹംസ അൻവരി, ശൗക്കത്ത് ഫൈസി, അശ്റഫ് അൻവരി ചേലക്കര, റശീദ് ഫൈസി, ശംസുദ്ധീൻ ഫൈസി, സൈദു മുഹമ്മദ് വഹബി, അബ്ദു റസാഖ് നദ്വി, സകരിയ്യ ദാരിമി, മദ്റസ ഭാരവാഹികളായ വി.കെ. കുഞ്ഞമ്മത് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, അഷ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാമ്പള്ളി, മുസ്തഫ കളത്തില്‍, കരീം മാഷ്, നവാസ് കൊല്ലം തുടങ്ങിയവർ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33049112, 34332269 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

