വികസനം നടപ്പാക്കുന്നതിൽ ഭരണനിർവഹണ സംവിധാനത്തിന് മുഖ്യപങ്ക് -കിരീടാവകാശി
text_fields
പുതുതായി ചുമതലയേറ്റ സ്ഥാപന മേധാവികളുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ പൊതുമേഖല ഭരണനിർവഹണസംവിധാനത്തിന് മുഖ്യപങ്കാണുള്ളതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ മേധാവിമാരായി നിയമിക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഗുദൈബിയ പാലസിൽ നടന്ന യോഗത്തിൽ വിവിധ സർക്കാർ ഏജൻസികളിൽനിന്നുള്ള അണ്ടർ സെക്രട്ടറിമാർ, അധ്യക്ഷന്മാർ, ചീഫ് എക്സിക്യൂട്ടിവുകൾ എന്നിവർ പങ്കെടുത്തു.
പുതുതായി നിയമിക്കപ്പെട്ടവരെ കിരീടാവകാശി അഭിനന്ദിക്കുകയും ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വിദഗ്ധരായ ബഹ്റൈൻ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും വികസന പദ്ധതികളുടെ വിജയം ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും കിരീടാവകാശി എടുത്തുകാട്ടി. ഉപപ്രധാനമന്ത്രിയും അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാൽകി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

