Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅഡ്രസ്സ് കാർഡുകൾ ഇനി...

അഡ്രസ്സ് കാർഡുകൾ ഇനി ഡിജിറ്റലായി; നടപടികൾ എളുപ്പമാക്കി ‘ബനാത്ത്’ സിസ്റ്റം

text_fields
bookmark_border
അഡ്രസ്സ് കാർഡുകൾ ഇനി ഡിജിറ്റലായി; നടപടികൾ എളുപ്പമാക്കി ‘ബനാത്ത്’ സിസ്റ്റം
cancel
Listen to this Article

മ​നാ​മ: സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ഡ്ര​സ്സ് കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു.

മു​നി​സി​പ്പാ​ലി​റ്റി-​കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി​യും (ഐ.​ജി.​എ) സം​യു​ക്ത​മാ​യാ​ണ് ‘ബ​നാ​ത്ത്’ സി​സ്റ്റം​വ​ഴി ഈ ​സേ​വ​നം ആ​രം​ഭി​ച്ച​ത്.

സ​മ​യം ലാ​ഭി​ക്കാം എ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. അ​ഡ്ര​സ്സ് കാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​നു​ള്ള സ​മ​യം അ​ഞ്ച് ദി​വ​സ​ത്തി​ൽ​നി​ന്ന് മൂ​ന്ന് ദി​വ​സ​മാ​യാ​ണ് കു​റ​ച്ച​ത്. കൂ​ടാ​തെ ഓ​ൺ​ലൈ​നാ​യി പേ​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കി​യാ​ലു​ട​ൻ അ​ഡ്ര​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ഷ്യൂ ചെ​യ്യാ​നും പ്രി​ന്റ് എ​ടു​ക്കാ​നും സാ​ധി​ക്കും. അ​ഡ്ര​സ് കാ​ർ​ഡു​ക​ൾ ഇ​ഷ്യൂ ചെ​യ്യാ​നും തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​നും റ​ദ്ദാ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഫീ​സ് അ​ട​ക്കു​ന്ന​തും മ​റ്റ് ന​ട​പ​ടി​ക​ളും ഒ​രൊ​റ്റ ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാം. ഇ​നി​മു​ത​ൽ ഇ​തി​നാ​യി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ല്ല. ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ, നാ​ഷ​ണ​ൽ ജി​യോ​ഗ്രാ​ഫി​ക് മാ​പ്‌​സ് എ​ന്നി​വ​യു​മാ​യി ഈ ​സം​വി​ധാ​നം ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ജി​യോ​ഗ്രാ​ഫി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Address cards are now digital; 'Banat' system simplifies procedures
Next Story