നടന് ദിലീപിന് ബഹ്റൈൻ ലാൽ കെയേഴ്സിന്റെ സ്നേഹോപഹാരം
text_fieldsനടന് ദിലീപിന് ബഹ്റൈൻ ലാൽ കെയേഴ്സിന്റെ സ്നേഹോപഹാരം കൈമാറുന്നു
മനാമ: ബിസിനസ് ആവശ്യാര്‍ഥം ബഹ്റൈനിലെത്തിയ മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപിന് ബഹ്റൈൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി.
ലാൽ കെയേഴ്സ് കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന് ദിലീപിന് മെമെന്റോ സമ്മാനിച്ചു.
മോഹൻലാലുമൊത്തുള്ള പുതിയ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങൾ ദിലീപ് ലാല്‍കെയേഴ്സ് ഭാരവാഹികളുമായി പങ്കുവെച്ചു. കഴിഞ്ഞ 12 വർഷമായി ബഹ്റൈൻ ലാൽ കെയേഴ്സ് നടത്തുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദിലീപ് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

