Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ഫ്​...

കാ​ഫ്​ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം -മ​ന്ത്രി

text_fields
bookmark_border
കാ​ഫ്​ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം -മ​ന്ത്രി
cancel

മ​നാ​മ: കാ​ഫ്​ ഹ്യു​മാ​നി​​റ്റേ​റി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ സാ​മൂ​ഹി​ക​ ക്ഷേ​മ​കാ​ര്യ മ​ന്ത്രി ഉ​സാ​മ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ഖ​ല​ഫ്​ വ്യ​ക്ത​മാ​ക്കി. റീ​ജ​ന​ൽ നെ​റ്റ്​​വ​ർ​ക്​ ഫോ​ർ സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ നാ​ഷ​ന​ൽ ​ഫോ​റം ഫോ​ർ ഗ​വേ​ണ​ൻ​സ്​ ഇ​ൻ എ​ൻ.​ജി.​ഒ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ വി​വി​ധ സാ​മൂ​ഹി​ക, ചാ​രി​റ്റി സം​ഘ​ട​ന​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു ചേ​ർ​ന്ന ഫോ​റ​ത്തി​ൽ കാ​ഫ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ഊ​ർ​ജം ന​ൽ​കു​ന്ന​താ​ണെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ അ​റ​ബ്​ ലോ​ക​ത്തെ കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​ത്വ​മാ​യി കാ​ഫ്​ സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ ജാ​സിം സ​യ്യാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യ​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain ministerCafe Humanitarian
News Summary - Activities of cafe Humanitarian are exemplary - Minister
Next Story