വഴിയരികിൽ ഉപേക്ഷിച്ച ബോട്ടുകൾ എടുത്തു മാറ്റാൻ നടപടി
text_fieldsമനാമ: വഴിയരികിൽ ഉപേക്ഷിച്ച ബോട്ടുകൾ എടുത്തു മാറ്റാൻ ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ നടപടി സ്വീകരിച്ചു.
രാജ്യത്തിന്റെ സുന്ദരമായ കാഴ്ചക്ക് മങ്ങലേൽക്കുന്നതും നിയമം ലംഘിച്ച് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതും പൊതു വഴി തടസ്സപ്പെടുത്തുന്ന നിലയിൽ നിർത്തിയിട്ടതുമായ ബോട്ടുകൾ നീക്കുന്നതിനാണ് നടപടി എടുത്തിട്ടുള്ളത്.
സിത്ര തെക്ക് ഉമ്മുൽ ബീദിന് സമീപമാണ് മുനിസിപ്പൽ സംഘം പരിശോധന നടത്തി നടപടി എടുത്തത്. ഇത്തരത്തിലുള്ള ബോട്ടുകൾ റോഡിലെ വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിൽ കാഴ്ചയെ മറക്കുന്നതുമാണ്. നടപടിയുടെ ഭാഗമായി ബോട്ടുടകമൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പ്രകാരം ചില ബോട്ടുകൾ ഉടമകൾ നീക്കം ചെയ്തിരുന്നു. നോട്ടീസ് നൽകിയിട്ടും നീക്കം ചെയ്യാതിരുന്ന ബോട്ടുകളാണ് മുനിസിപ്പാലിറ്റി ഇടപെട്ട് നീക്കിയത്.