റോഡ് കൈയേറിയ കടകൾക്കെതിരെ നടപടി തുടങ്ങി
text_fieldsകടകളിൽ അധികൃതർ നോട്ടീസ് പതിപ്പിക്കുന്നു
മനാമ: ബഹ്റൈനിലെ സതേൺ മുനിസിപ്പൽ മേഖലയിൽ നിയമം ലംഘിച്ച് റോഡ് കൈയേറി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന കടകൾക്കെതിരെ മുനിസിപ്പാലിറ്റി അധികൃതർ നടപടി തുടങ്ങി.
നിരവധി കടകൾ റോഡുകളുടെ ഭാഗമായ സ്ഥലങ്ങളിലും മറ്റും ബോർഡുകൾ സ്ഥാപിക്കുകയും കച്ചവട സാധനങ്ങൾ നിരത്തിവെക്കുകയും ചെയ്തതായി കണ്ടെത്തി.
ഇത്തരം കടകൾക്ക് പിഴ ചുമത്തുമെന്നും അവർ റോഡിലുണ്ടാക്കിയ തടസ്സങ്ങൾ ഉടൻ നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. നിയമങ്ങൾ പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ തടസ്സങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി കടയുടമകളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

