അനധികൃത മാൻപവർ റിക്രൂട്ടിങ് ഏജൻസികൾക്ക് എതിരെ നടപടിയെടുത്ത് എൽ.എം.ആർ.എ
text_fieldsമനാമ: അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. അംഗീകാരമില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 17 സ്ഥാപനങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കീഴിലുണ്ടായിരുന്ന 41 തൊഴിലാളികളും പിടിയിലായിട്ടുണ്ട്.
മുഹറഖ് ഗവർണറേറ്റിൽ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് അനധികൃത മാൻപവർ ഏജൻസികളെ കണ്ടെത്തിയത്.
വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയും ആവശ്യക്കാർക്ക് നൽകുകയുമാണ് ചെയ്തിരുന്നത്. പിടിക്കപ്പെട്ട തൊഴിലാളികളിൽ ചിലർ വിസ കാലാവധി കഴിഞ്ഞവരായിരുന്നു. മറ്റു ചിലർ ഒളിച്ചോട്ടത്തിന് കേസ് നൽകപ്പെട്ടവരുമാണ്.

