പുതിയ നിറങ്ങളും കാഴ്ചകളും തേടിയുള്ള സ്വപ്നയാത്രയിൽ അച്ചു അരുൺ രാജ്
text_fieldsഅച്ചു അരുൺ രാജ്
മനാമ: പുതിയ നിറങ്ങളും കാഴ്ചകളും തേടിയുള്ള സ്വപ്നയാത്രയിലാണ് ബഹ്റൈനിലെ പ്രമുഖ ഡിസൈനർ ആയ അച്ചു അരുൺ രാജ്. കഴിഞ്ഞ 13 വർഷമായി ബഹ്റൈൻ പ്രവാസിയായ അച്ചു തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ്. ഒരു ജൂനിയർ ഡിസൈനറായി ബഹ്റൈനിൽ കരിയർ തുടങ്ങിയ അരുൺ ഇപ്പോൾ ലോകത്തിലെതന്നെ പ്രധാനപ്പെട്ട ഒരു സെൽ ഫോൺ കമ്പനിയുടെ ബ്രാൻഡിങ് ഹെഡ് ആയാണ് വർക്ക് ചെയ്യുന്നത്.
50നു മുകളിൽ ഷോട്ട്ഫിലിമുകളുടെ പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ള അച്ചു അരുൺ രാജ് ഏഴു നാടകങ്ങളിലും എട്ട് ഷോട്ട് ഫിലിമുകളിലും ആറു സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അച്ചു സംവിധാനം ചെയ്ത ഗ്രീറ്റിങ് കാർഡ്, ഐറിസ്, ദോ നൈന, കാൻ ബി ടച്ഡ് എന്നീ ഷോർട്ട് ഫിലിമുകളും നടന - ട്രിബ്യൂട്ട് ടു ലാലേട്ടൻ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധേയമായിരുന്നു. 10 മില്യണിലധികം വ്യൂവേഴ്സ് ഉണ്ടായ "കൾച്ചർ വൾച്ചർ” എന്ന വൈറലായ സ്ത്രീധനത്തിന് എതിരായ ഫോട്ടോ സ്റ്റോറിയും അച്ചു അരുണിന്റേതാണ്. കൂടാതെ, അഞ്ചോളം ഷോർട് ഫിലിമുകളിൽ ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. 24 ഫ്രെയിംസ് ആക്ടിങ് ക്യാമ്പ് 2017ൽ മികച്ച നടനായും ബഹ്റൈൻ കേരളീയ സമാജം ഓൺലൈൻ നാടക മത്സരം 2020ൽ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 2019ൽ ബഹ്റൈനിൽ നടത്തിയ ഫാഷൻ ഷോയിൽ പുരുഷ വിഭാഗത്തിൽ അച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മലയാളം വെബ് സീരീസായ "നാരങ്ങ മുട്ടായി" യിലും അടുത്ത് തന്നെ റിലീസ് ചെയ്യുന്ന " ട്രഷർ " എന്ന വെബ് സീരിസിലും അച്ചു അരുൺ അഭിനയിച്ചിട്ടുണ്ട്. ഭാര്യ ജെന്നിഫർ ലാലി ജോൺ ബഹ്റൈനിൽ സിവിൽ എൻജിനീയറായി വർക്ക് ചെയ്യുന്നു. 10 മാസം പ്രായമായ ആരവ് ഐഡൻ ആണ് ഏക മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

