നേട്ടം 2025' -വിദ്യാഭ്യാസ മികവിന് വോയ്സ് ഓഫ് ആലപ്പിയുടെ ആദരവ്
text_fieldsവോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ആദരിക്കൽ
ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ സാമൂഹിക -സാംസ്കാരിക -സേവന മേഖലകളിൽ നിറ സാന്നിധ്യമായ വോയ്സ് ഓഫ് ആലപ്പി, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. ‘നേട്ടം 2025’ എന്നപേരിൽ ടുബ്ലിയിലെ ലയാലി വില്ലയിലായിരുന്നു പരിപാടി. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. ‘നേട്ടം’ എന്നപേരിൽ എല്ലാവർഷവും ആദരവ് സംഘടിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം, ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കാനുമാണ് ലക്ഷ്യം വെക്കുന്നതെന്ന് ധനേഷ് മുരളി അഭിപ്രായപ്പെട്ടു. പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായി. പത്താം ക്ലാസിൽ ഉന്നതവിജയം കരസ്ഥമാക്കിയ മൗറീഷ് വർഗീസ് മോൻസി, ശരണ്യ ജയൻ, അരുണിമ യു, അൽഫോൻസ ട്രീസ സോബി, അലീന റെജി, ഫാത്തിമ ഷമീസ് എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ജഗൻ പി. കൃഷ്ണ, മിഥുൻ ടി.ആർ എന്നിവരെയുമാണ് ‘നേട്ടം 2025’ നൽകി ആദരിച്ചത്. ബഹ്റൈനിലുള്ള കുട്ടികളും നാട്ടിലുള്ള കുട്ടികളുടെ മാതാപിതാക്കളും ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി. വോയ്സ് ഓഫ് ആലപ്പി ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി ട്രഷററും നേട്ടം 2025 കോഓഡിനേറ്ററുമായിരുന്ന ബോണി മുളപ്പാംപള്ളി എല്ലാവർക്കും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

