Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ഹ​ന​മോ​ഷ​ണം:...

വാ​ഹ​ന​മോ​ഷ​ണം: ​പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: വാ​ഹ​നം മോ​ഷ്​​ടി​ക്കു​ക​യും അ​തു​പ​യോ​ഗി​ച്ച്​ മ​റ്റു​ വാ​ഹ​ന​ങ്ങ​ളെ മ​നഃ​പൂ​ർ​വം ഇ​ടി​പ്പി​ക്കു​ക​യും ചെ​യ്​​ത കേ​സി​ലെ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ട്ട​ർ ഉ​ത്ത​ര​വി​ട്ടു. ജു​ഫൈ​റി​ൽ​നി​ന്നാ​ണ്​ പ്ര​തി വാ​ഹ​നം മോ​ഷ്​​ടി​ച്ച​ത്. ബി​ലാ​ദു​ൽ ഖ​ദീ​മി​ൽ​വെ​ച്ച്​ പ്ര​തി വാ​ഹ​ന​മോ​ടി​ച്ചു​പോ​കു​ന്ന​താ​യി വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ കാ​ണു​ക​യും വാ​ഹ​നം നി​ർ​ത്തി​പ്പി​ക്കാ​നാ​യി ശ്ര​മി​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ൽ, മ​റ്റു​ വാ​ഹ​ന​ങ്ങ​ളെ മ​നഃ​പൂ​ർ​വം ഇ​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​ക്കി ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ച​രി​ച്ച വി​ഡി​യോ ക്ലി​പ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ്​ അ​തേ പ്ര​തി​ത​ന്നെ​യാ​ണ്​ ഇ​ത്​ ചെ​യ്​​ത​തെ​ന്ന്​ പൊ​ലീ​സി​ന്​ വ്യ​ക്ത​മാ​വു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​മാ​സം 19ന്​ ​നാ​ലാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ഇ​യാ​ളു​ടെ കേ​സി​ൽ വി​ധി പ​റ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainVehicle Theft Case
News Summary - Accused Remanded in Vehicle Theft Case
Next Story