Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിൽ സ്​ഥലത്ത്​...

തൊഴിൽ സ്​ഥലത്ത്​ അപകടം: യു.പി. സ്വദേശിയായ  യുവാവ്​ മരിച്ചു 

text_fields
bookmark_border
തൊഴിൽ സ്​ഥലത്ത്​ അപകടം: യു.പി. സ്വദേശിയായ  യുവാവ്​ മരിച്ചു 
cancel
camera_alt?????? ????
മനാമ: സൽമാബാദിൽ ഭവന മന്ത്രാലയത്തി​​​െൻറ ജോലികൾ ഏറ്റെടുത്ത കരാർ കമ്പനി ജീവനക്കാരൻ കമലാകർ റായ്​ (21) തൊഴിൽ സ്​ഥലത്തുണ്ടായ അപകടത്തിൽ മരിച്ചു. ഇന്ത്യക്കാരനാണ്​. കുഴിയിൽ വീണ ഹെൽമെറ്റ്​ എടുക്കാൻ ശ്രമിക്കവെ വീഴുകയും തുടർന്ന്​ ദേഹത്തേക്ക്​ മണ്ണിടിയുകയുമായിരുന്നു എന്നാണ്​ വിവരം. മൂന്ന്​ മീറ്ററോളം ആഴമുള്ള കുഴിയിലേക്കാണ്​ വീണത്​. വർക്​ സൈറ്റിൽ1,200 ലധികം വീടുകളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്​. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ലേബർ ഇൻസ്​പെക്​ടർമാർ സ്​ഥലത്തെത്തി വിവരം ശേഖരിച്ചു. ഉത്തർ പ്രദേശ്​ സ്വദേശിയായ യുവാവി​​​െൻറ മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലാണുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAccident News
News Summary - accident-bahrain-gulf news
Next Story