ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് സ്വീകരണം
text_fieldsമനാമ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭയിലെ രണ്ടാം സ്ഥാനീയനുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്റൈനിലെത്തി.
വ്യാഴാഴ്ച രാവിലെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബാവക്ക് ഭക്തിനിർഭരമായ സ്വീകരണമാണ് ഒരുക്കിയത്. സെന്റ് പീറ്റേഴ്സ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ബഹ്റൈൻ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവദോസിയോസ്, ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്കോപ്പ വട്ടവേലി എന്നിവരുടെ നേതൃത്വത്തിൽ വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠരും പള്ളി ഭാരവാഹികളും ഇടവക ജനങ്ങളും ചേർന്ന് ബാവയെ സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിച്ചു.
ബാവയുടെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് പ്രധാന ശുശ്രൂഷ ഇന്നലെ നടന്നു. സന്ധ്യാ പ്രാർഥനയോട് കൂടി, മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയും നടത്തപ്പെട്ടു.
ഇന്ന് രാവിലെ ശ്രേഷ്ഠ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന നടക്കും. തുടർന്ന് എട്ടിന് ശ്രേഷ്ഠ ബാവാ വി. കുർബാന അർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

