Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാത്രാപ്രശ്​നം:...

യാത്രാപ്രശ്​നം: ബി.കെ.എസ്​.എഫ്​ ഭാരവാഹികൾ അബ്​റ്റ ചെയർമാനെ സന്ദർശിച്ചു

text_fields
bookmark_border
യാത്രാപ്രശ്​നം: ബി.കെ.എസ്​.എഫ്​ ഭാരവാഹികൾ അബ്​റ്റ ചെയർമാനെ സന്ദർശിച്ചു
cancel

മനാമ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്കുള്ള യാത്രാ പ്ര​ശ്​നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന്​ ബഹ്​റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്​.എഫ്​) ഭാരവാഹികൾ അസോസിയേഷൻ ഒാഫ്​ ബഹ്​റൈൻ ട്രാവൽ ആൻറ്​ ടൂർ ഏജൻറ്​സ്​ (അബ്​റ്റ) ചെയർമാൻ ജെഹാദ്​ അമീനെ സന്ദർശിച്ചു. മതിയായ വിമാന സർവീസ്​ ഇല്ലാത്തതിനാൽ, ബഹ്​റൈനിലേക്ക്​ തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രശ്​നങ്ങൾ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരി​െൻറ നേതൃത്വത്തിലുള്ള സംഘം ബോധ്യപ്പെടുത്തി.

കേരളത്തിൽനിന്നാണ്​ ഏറ്റവുമധികം പ്രവാസികൾ ബഹ്​റൈനിൽ ജോലി ചെയ്യുന്നത്​. വിസ കാലാവധി കഴിയാറായ നിരവധി പേരാണ്​ ഇങ്ങോട്ട്​ വരാൻ കാത്തിരിക്കുന്നത്​​. ഇ​പ്പോൾ സർവീസ്​ നടത്തുന്ന വിമാനങ്ങളിൽ സാധാരണക്കാർക്ക്​ ടിക്കറ്റ്​ കിട്ടാനും പ്രയാസം നേരിടുന്നുണ്ട്​​. ബഹ്​റൈനിലേക്ക്​ വരാവുന്നവരുടെ പരിധി ഉയർത്തിയാൽ കൂടുതൽ പേർക്ക്​ എത്താൻ കഴിയും. നിലവിലുള്ള സർവീസുകളിൽ അമിത നിരക്ക്​ ഇൗടാക്കുന്നതും പ്രവാസികൾക്ക്​ തിരിച്ചടിയാണെന്ന്​ ബി.കെ.എസ്​.എഫ്​ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഇൗ വിഷയങ്ങൾ വിമാനക്കമ്പനികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾക്ക്​ ശ്രമിക്കാമെന്ന്​

ജെഹാദ്​ അമീൻ ബി.കെ.എസ്​.എഫ്​ സംഘത്തിന്​ ഉറപ്പ്​ നൽകി.

ഹെൽപ്​ലൈൻ കൺവീനർ ഹാരിസ്​ പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ്​ കടലായി, കോഒാർഡിനേറ്റർമാരായ അൻവർ കണ്ണൂർ, ലത്തീഫ്​ മരക്കാട്ട്​ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story