Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ...

ബഹ്​റൈനിൽ കുടുങ്ങിയവരിൽ 300ഓളം പേർ സൗദിയിൽ എത്തി; പ്രശ്​നപരിഹാരത്തിന്​ ശ്രമം തുടരുന്നതായി ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
ബഹ്​റൈനിൽ കുടുങ്ങിയവരിൽ 300ഓളം പേർ സൗദിയിൽ എത്തി; പ്രശ്​നപരിഹാരത്തിന്​ ശ്രമം തുടരുന്നതായി ഇന്ത്യൻ അംബാസഡർ
cancel

മനാമ: കിങ്​ ഫഹദ്​ കോസ്​വേ വഴിയുള്ള യാത്ര മുടങ്ങിയതിനാൽ ബഹ്​റൈനിൽ കുടുങ്ങിയ 1000ഒാളം ഇന്ത്യക്കാരിൽ 300ഒാളം പേർ ഇതിനകം സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ അറിയിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള സൗദി യാത്രക്കാരാണ്​ മെയ്​ 20 മുതൽ ബഹ്​റൈനിൽ കുടുങ്ങിക്കിടക്കുന്നത്​.

കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ പ്രശ്​ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്​. ബഹ്​റൈൻ സർക്കാരിന്​ മുന്നിലും ഇൗ വിഷയം അവതരിപ്പിച്ചിട്ടുണ്ട്​. അനുഭാവപൂർണ്ണമായ സമീപനമാണ്​ സർക്കാരിൽനിന്ന്​ ലഭിച്ചിരിക്കുന്നത്​. സൗദിയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ സർക്കാരുമായി ബന്ധപ്പെട്ടും പ്ര​ശ്​ന പരിഹാരത്തിന്​ ശ്രമിക്കുന്നുണ്ട്​.

വിമാന മാർഗം ഇവരെ സൗദിയിൽ എത്തിക്കുന്നതിന്​ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾക്ക്​ നിർദേശം നൽകിയിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിൽ 300ഒാളം ​പേരെ ഇതിനകം സൗദിയിൽ എത്തിച്ചു. സൗദിയിലേക്ക്​ ചാർ​േട്ടഡ്​ വിമാന സർവീസ്​ നടത്താനുള്ള ചില ഇന്ത്യൻ അസോസിയേഷനുകളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇക്കാര്യത്തിൽ എംബസിയുടെ പൂർണ്ണ പിന്തുണയും വാഗ്​ദാനം നൽകി. കുടുങ്ങിക്കിടക്കുന്നവർട്ട്​ ഭക്ഷണം, താമസം, മരുന്ന്​ തുടങ്ങയ അടിസ്​ഥാന ആവശ്യങ്ങൾ ഉറപ്പ്​ വരുത്താൻ ഇന്ത്യൻ അസോസിയേഷനുകളുമായി സഹകരിച്ച്​ എംബസി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കോവിഡ്​ സാഹചര്യം രൂക്ഷമായ സഹാചര്യത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാനുള്ള സംരംഭത്തിൽ സഹകരിച്ച ഇന്ത്യൻ സമൂഹത്തിന്​ അദ്ദേഹം നന്ദി അറിയിച്ചു. 900ഒാക്​സിജൻ സിലിണ്ടറുകളും 35 ഒാക്​സിജൻ കോൺസൻട്രേറ്ററുകളുമാണ്​ ഇന്ത്യയിലേക്ക്​ അയച്ചത്​.

ഗൾഫ്​, അറബ്​ മേഖലയിൽ പ്രവാസികൾക്ക്​ പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മികച്ച റാങ്ക്​ കരസ്​ഥമാക്കിയതിന്​ ബഹ്​റൈനെ അദ്ദേഹം അഭിനന്ദിച്ചു. എക്​സ്​പാറ്റ്​ ഇൻസൈഡർ 2021 സർവേയിലാണ്​ ബഹ്​റൈൻ മികച്ച നേട്ടം കൈവരിച്ചത്​. പ്രവാസി സമൂഹത്തിന്​ പൊതുവിലും ​കോവിഡ്​ സമയത്ത്​ പ്രത്യേകിച്ചും നൽകുന്ന പരിഗണനക്കും കരുതലിനും ബഹ്​റൈൻ ഭരണ നേതൃത്വത്തിനും സർക്കാരിനും അംബാസഡർ നന്ദി അറിയിച്ചു.

ബഹ്​റൈൻ സർക്കാരി​െൻറ കോവിഡ്​ പ്രോ​​േട്ടാക്കോൾ പാലിക്കാനും സമൂഹത്തി​െൻറ സുരക്ഷിതത്വം ഉറപ്പ്​ വരുത്താൻ എല്ലാവരും വാക്​സിൻ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്​തു.ഒാപൺ ഹൗസിൽ വന്ന പരാതികളിൽ ചിലത്​ ഉടൻ തന്നെ പരിഹരിച്ചു. മറ്റുള്ളവ തുടർനടപടികൾക്കായി മാറ്റിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain newsSaudi Arabia
News Summary - About 300 people trapped in Bahrain have arrived in Saudi Arabia
Next Story