അബ്ദുല്ല അഹ്മദ് ബിൻ ഹിന്ദി ഗ്രൂപ് ഫ്ലോസുമായി സഹകരിച്ച് ഇൻസ്റ്റാൾമെന്റ് സേവനം ആരംഭിച്ചു
text_fieldsഅബ്ദുല്ല അഹ്മദ് ബിൻ ഹിന്ദി ഗ്രൂപ് ഫ്ലോസുമായി സഹകരിച്ച് ആരംഭിക്കുന്ന ഇൻസ്റ്റാൾമെന്റ്
സേവനത്തിന്റെ കരാർ ഒപ്പിടൽ ചടങ്ങിൽനിന്ന്
മനാമ: മൈക്രോ ഫിനാൻസിങ് സൊലൂഷനുകളുടെ മുൻനിര ദാതാവായ ഫ്ലോസുമായി സഹകരിച്ച് ഇൻസ്റ്റാൾമെന്റ് പർച്ചേസ് സേവനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് അബ്ദുല്ല അഹ്മദ് ബിൻ ഹിന്ദി ഗ്രൂപ്. ബിൻ ഹിന്ദി-സാംസങ് ഔട്ട്ലെറ്റുകൾ, കിയ വിൽപനാനന്തര സേവനം, ബിൻ ഹിന്ദി കാർ കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാകും. വാങ്ങലും പണമിടപാടുകളും സുഗമമാക്കാനും ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറക്കാനും സൗകര്യപ്രദമായ സംവിധാനമാണ് ഇതിലൂടെ ഗ്രൂപ് ലക്ഷ്യം വെക്കുന്നത്. അനുയോജ്യമായ ഇൻസ്റ്റാൾമെന്റ് സാധ്യതകളും പെട്ടെന്നുള്ള അപ്രൂവലുകളും ഫ്ലക്സിബിളായ നിബന്ധനകളുമാണ് ഫ്ലോസിന്റെ പ്രത്യേകത.
ഫ്ലോസുമായി സഹകരിച്ച് പുതിയ സേവനം നടപ്പാക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് അംഗം അബ്ദുൽ അസീസ് ബിൻ ഹിന്ദി പറഞ്ഞു. നൂതന രീതികളിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സേവനം ഉപഭോക്താക്കൾക്ക് ആവശ്യങ്ങൾ പെട്ടെന്ന് നിറവേറ്റാനും ഓഫറുകൾ പ്രയോജനപ്പെടുത്താനും ഷോപ്പിങ് അനുഭവം വർധിപ്പിക്കാനും അതിലൂടെ ഞങ്ങളോടുള്ള വിശ്വാസം വർധിപ്പിക്കാനും കഴിയുമെന്നും അബ്ദുൽ അസീസ് ബിൻ ഹിന്ദി പറഞ്ഞു.
ബഹ്റൈൻ വിപണിയിലെ പ്രധാനികളായ ബിൻ ഹിന്ദി ഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഫ്ലോസ് സി.ഇ.ഒ ഫവാസ് ഗസാൽ പറഞ്ഞു.
സുരക്ഷിതവും എളുപ്പവുമായ ഇൻസ്റ്റാൾമെന്റ് സൊലൂഷനുകൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഇത് ഉപഭോക്താക്കളെ അവരുടെ ബജറ്റിന് അനുസൃതമായി ആവശ്യമുള്ളത് വാങ്ങാൻ അനുവദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു. കമ്പനിയുടെ ശാഖകൾ സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾമെന്റ് സേവനം പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

