അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നാളെ ബഹ്റൈനിൽ
text_fieldsപരിപാടിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി നടത്തിയ പത്രസമ്മേളനത്തിൽനിന്ന്
മനാമ: ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളജിന്റെ പ്രചാരണാർഥം ബഹ്റൈനിലെത്തുന്ന നേതാക്കൾക്കുള്ള സ്വീകരണവും സ്നേഹസംഗമവും നാളെ രാത്രി എട്ടിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി. സി.ഐ.സി ജനറൻ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയാണ് പരിപാടിയിൽ മുഖ്യാതിഥിയായെത്തുന്നത്. പെൺകുട്ടികൾക്ക് വഫിയ്യ സമന്വയ വിദ്യാഭ്യാസം നൽകുന്ന വടകര താലൂക്കിലുള്ള ഏക വനിത കോളജാണ് പെരുമുണ്ടശ്ശേരിയിലെ ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളജ്. കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജ് (സി.ഐ.സി) നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.
കേരളത്തിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് അനിഷേധ്യ സംവിധാനമാണ് സി.ഐ.സി. കേരളത്തിലാകെ നിരവധി സ്ഥാപനങ്ങൾ സി.ഐ.സിയുടെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്. സമുദായത്തിനും സമൂഹത്തിനും ഉപകാരമാകുന്ന ഉന്നത നിലവാരമുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ സൃഷ്ടിക്കുന്നതിൽ ഈ സംവിധാനം എന്നും ഒരുപടി മുന്നിലാണ്. ചടങ്ങിൽ കെ മുഹമ്മദ് സാലിഹ് (വൈസ് പ്രസിഡന്റ് വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി), മുഹമ്മദ് മാടോത്ത് (ജന. സെക്രട്ടറി വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി), അബ്ദുൽ മജീദ് വാഫി (പ്രിൻസിപ്പല് വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി) എന്നിവരും പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന പത്ര സമ്മേളനത്തിൽ വാഫി വഫിയ്യ ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി, പി.എം.എ. ഹമീദ് അരൂർ, പി.കെ. ഇസ്ഹാഖ്, ഷൗക്കത്ത് തയ്യുള്ളതിൽ, സൂപ്പി ഹാജി ചെറിയ കക്കാട്ട്, ഇസ്മയിൽ ജംബോ, ഷൗക്കത്ത് കോരങ്കണ്ടി, ജമാൽ കല്ലുംപുറം, റഫീഖ് വണ്ണാങ്കണ്ടി, സാജിദ് അരൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

