Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആഷിക്ക് മേഴത്തൂരിന്...

ആഷിക്ക് മേഴത്തൂരിന് യാത്രയപ്പ്

text_fields
bookmark_border
ആഷിക്ക് മേഴത്തൂരിന് യാത്രയപ്പ്
cancel
camera_alt

ആഷിക്ക് മേഴത്തൂരിന് പാലക്കാട്‌ ജില്ല കെ.എം.സി.സി കമ്മിറ്റി നൽകിയ യാത്രയപ്പ്

മനാമ: 15 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി ഓർഗനൈസിംഗ്‌ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച സേവനങ്ങൾ നൽകിയ ആഷിക്ക് മേഴത്തൂരിന് പാലക്കാട്‌ ജില്ല കെ.എം.സി.സി കമ്മിറ്റി യാത്രയപ്പ് നൽകി.

ജില്ലാവൈസ് പ്രസിഡന്റ്‌ യൂസഫ് മുണ്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് യോഗം ബഹ്‌റൈൻ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ്‌ റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആക്റ്റിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽപ്പീടിക, സെക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി, പാലക്കാട്‌ ജില്ല മുൻ പ്രസിഡന്റ്‌ ശറഫുദ്ധീൻ മാരായമംഗലം, ജില്ല ഭാരവാഹികളായ നൗഫൽ പടിഞ്ഞാറങ്ങാടി, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുകൽ, അബ്ദുൽ കരീം പെരിങ്ങോട്ടുകുറിശി, അൻസാർ ചങ്ങിലീരി, കബീർ നെയ്യൂർ, ഫൈസൽ വടക്കാഞ്ചേരി, വോളണ്ടിയർ വിങ്ങ് കൺവീനർ സിദ്ദിഖ് അദ്‌ലിയ, നസീം തെന്നട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellgulfBahrain
News Summary - Aashi Mezhathur- farewell party
Next Story