Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആറ് വയസ്...

ആറ് വയസ് പൂര്‍ത്തിയാവാതെ സ്‌കൂളില്‍ പ്രവേശനം അനുവദിക്കില്ല

text_fields
bookmark_border

മനാമ: ആറ് വയസാവാതെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തി​​െൻറ തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ട് വര്‍ഷം കിൻറര്‍ഗാർടനില്‍ പഠിച്ച കുട്ടികള്‍ക്ക് ആറ് വയസ്​പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കാന്‍ സാധിക്കില്ല. കെ.ജി ക്ലാസുള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും രക്ഷിതാക്കളുമായി തര്‍ക്കങ്ങള്‍ പതിവാണെന്നും വ്യക്​തമായ സാഹചര്യത്തിലാണ്​ അറിയിപ്പ്​.

പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂള്‍ അധികാരികളുമായി പ്രൈവറ്റ് എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടര്‍ അഹ്‌ലാം ആമിര്‍ ചർച്ച നടത്തുകയും നയം വ്യക്​തമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം കെ.ജി ക്ലാസുകളില്‍ പഠിച്ച കുട്ടികള്‍ക്ക് നിയമപരമായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നതിന് ആറ് വയസ്​ പൂര്‍ത്തിയായിരിക്കണമെന്ന കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്​.

 പ്രായം തികയാത്ത കുട്ടികൾ കിൻറര്‍ ഗാര്‍ട്ടനില്‍ തന്നെ തുടണമെന്നാണ്​ നിര്‍ദേശിച്ചിട്ടുള്ളത്. 2012ല്‍ ജനിച്ച കുട്ടികളെ ഒന്നാം ക്ലാസില്‍ പഠിപ്പിക്കാനുള്ള അനുവാദത്തിനായി ഏതാനും രക്ഷിതാക്കള്‍ നേരത്തെ പ്രൈവറ്റ് എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടറുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ എല്ലാ  നിയമവശങ്ങളും രക്ഷിതാക്കളോട്​ വിശദീകരിച്ചതായും  അഹ്‌ലാം ആമിര്‍ കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aaruvaya
News Summary - aaruvayas
Next Story