സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ ആദിശ്രീ സോണിക്ക് രണ്ടാം സ്ഥാനം
text_fieldsആദിശ്രീ സോണി
മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലെ സീനിയർ വിഭാഗത്തിൽ ബഹ്റൈൻ ചാപ്റ്ററിൽ നിന്നും മത്സരിച്ച ആദിശ്രീ സോണിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കുരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കെ.പി. സുധീര എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മലയാളം മിഷൻ ആഗോളതലത്തിൽ മികച്ച സാംസ്കാരിക സംഘടനക്കായി ഏർപ്പെടുത്തിയ സുഗതാഞ്ജലി പുരസ്കാരം സമാജത്തിന് ലഭിച്ചതിനു പിന്നാലെയുള്ള ഈ സമ്മാന നേട്ടം ചാപ്റ്ററിന് അഭിമാനം പകരുന്നതായി ചാപ്റ്റർ പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു എം. സതീഷും അറിയിച്ചു. തിരുവനന്തപുരത്ത് നടന്നുവരുന്ന മലയാണ്മ 2024 നോടനുബന്ധിച്ച് നാളെ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഏഷ്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആദിശ്രീ. മലയാളം മിഷൻ ചാപ്റ്റർ പ്രവർത്തകനായ സോണിയുടെയും മലയാളം മിഷൻ അധ്യാപിക പ്രസീന സോണിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

