‘സാന്ത്വനസ്പർശം': ഷാമിൽ മോന് സഹായനിധി കൈമാറി
text_fieldsഷാമിൽമോനുള്ള സഹായനിധി റിജിൽ മാക്കുറ്റി കൈമാറുന്നു
മനാമ: സംഘടന സഹപ്രവർത്തകന്റെ സഹോദരനും രോഗബാധിതനുമായ കണ്ണൂർ സ്വദേശി ഷാമിൽ മോന്റെ ചികിത്സസഹായത്തിനായി ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സമാഹരിച്ച ധനസഹായം കൈമാറി. 'സാന്ത്വനസ്പർശം' എന്ന പേരിലാണ് സംഘടന ജീവകാരുണ്യപ്രവർത്തനം നടത്തുന്നത്. സഹായനിധി, കെ.പി.സി.സി മെംബറും പ്രമുഖ കോൺഗ്രസ് നേതാവുമായ റിജിൽ മാക്കുറ്റിയാണ് ഷാമിൽ മോന് കൈമാറിയത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, വാർഡ് കൗൺസിലർ ഷാഹിന മൊയ്ദീൻ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ ഏരിയ കമ്മിറ്റികളുടെയും പ്രവർത്തകരുടെയും നിസ്വാർഥമായ പ്രവർത്തനത്തിലൂടെയാണ് തുക സമാഹരിക്കാൻ സാധിച്ചത്. സഹകരിച്ച എല്ലാവർക്കും ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, ചാരിറ്റി വിങ് കൺവീനർ സലീം അബുത്വാലിബ് എന്നിവർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

