ആകാശവിസ്മയം തീർത്ത് പൂർണ ചന്ദ്രഗ്രഹണം
text_fieldsചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ചിത്രങ്ങൾ: സനുരാജ്
മനാമ: ബഹ്റൈനിൽ ആകാശവിസ്മയം തീർത്ത് പൂർണ ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴലിൽ പൂർണമായി മറഞ്ഞ ചന്ദ്രൻ കടുംചുവപ്പ് നിറത്തിലാണ് ദൃശ്യമായത്a. ഞായറാഴ്ച വൈകുന്നേരമാണ് ഈ അപൂർവ പ്രതിഭാസം ബഹ്റൈന്റെ ആകാശത്ത് ദൃശ്യമായത്. ഗ്രഹണം വൈകുന്നേരം 7.30ഓടെ ആരംഭിച്ച്, 9.11ന് പൂർണതയിലെത്തി. രാത്രി 10.56ഓടെ ഗ്രഹണം അവസാനിച്ചു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് ടെലിസ്കോപ്പ് വഴി ഗ്രഹണം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. മലയാളികളടക്കം നിരവധി പേരാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നതിനാൽ തന്നെ പലർക്കും നവ്യാനുഭവമായിരുന്നു.
ഗ്രഹണത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ പള്ളികളിൽ ഗ്രഹണ നമസ്കാരം നടന്നു. പ്രവാചക പാരമ്പര്യം പിന്തുടർന്നുകൊണ്ട് വിശ്വാസികൾ ഗ്രഹണ നമസ്കാരത്തിൽ പങ്കെടുത്തു. ശാസ്ത്രീയപരമായ ഈ പ്രതിഭാസവും അതിന്റെ ആത്മീയ പ്രാധാന്യവും ജനങ്ങളിൽ ആകാംഷയും ഭക്തിയും ഉണർത്തി. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2028 ഡിസംബറിൽ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

