പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന നേട്ടം
text_fieldsബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
മനാമ: മേയ് ആറു മുതൽ മേയ് 10 വരെ ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന ഐ.എസ്.ബി @ 75 ജൂനിയർ ആൻഡ് സീനിയർ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ പ്രകടനം ശ്രദ്ധേയമായി. വിവിധ പ്രായ വിഭാഗങ്ങളിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ആയു അനുജ് (ക്ലാസ് 1, ജൂനിയർ കാമ്പസ്)-അണ്ടർ 9 ബോയ്സ് സിംഗ്ൾസ് റണ്ണറപ്, വൈ. രാമ (ക്ലാസ് 5)-അണ്ടർ 11 ബോയ്സ് ഡബ്ൾസ് റണ്ണറപ്, അർജുൻ അരുൺ കുമാർ (ക്ലാസ് 6)- അണ്ടർ 13 ബോയ്സ് സിംഗ്ൾസ് ജേതാവ്, ആദ്യ അനുജ് (ക്ലാസ് 6)-അണ്ടർ 13 ഗേൾസ് ഡബ്ൾസ് ജേതാവ്, ബാരൺ ബിജു- അണ്ടർ 15 ബോയ്സ് സിംഗ്ൾസ് റണ്ണറപ്; അണ്ടർ 15 ബോയ്സ് ഡബ്ൾസിൽ ജേതാവ് (ബാരി ബിജുവിനൊപ്പം); അണ്ടർ 17 ബോയ്സ് ഡബ്ൾസിൽ റണ്ണറപ്, സായ് ശ്രീനിവാസ് അരുൺകുമാർ - അണ്ടർ 17 ബോയ്സ് ഡബ്ൾസിൽ ജേതാവ്; അണ്ടർ 19 ബോയ്സ് ഡബ്ൾസിൽ റണ്ണറപ് എന്നിവരാണ് സ്കൂളിന് അഭിമാനമായി മാറിയവർ.
അഞ്ചു ദിവസത്തെ ബാഡ്മിന്റൺ മാമാങ്കത്തിൽ നാനൂറിലധികം മത്സരങ്ങൾ നടന്നിരുന്നു. രാജ്യത്തിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായിരുന്നു ഈ മത്സരങ്ങൾ. ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരം സ്പോൺസർ ചെയ്തത് നാഷനൽ ട്രേഡിങ് ഹൗസാണ്. ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നിവ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ മത്സരത്തിൽ പങ്കെടുത്തു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) നിയമങ്ങൾക്കനുസൃതമായി നടത്തിയ ഈ ടൂർണമെന്റ് കായികരംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സ്ക്കൂളിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ്ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ വിജയികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

