തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നൽകേണ്ട തുല്യതകളെക്കുറിച്ച് അവലോകനയോഗം നടത്തി
text_fieldsതൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന തുല്യത അവസര സമിതി യോഗം
മനാമ: തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നൽകേണ്ട തുല്യതകളെക്കുറിച്ചും അവർക്കുള്ള പിന്തുണ വർധിപ്പിക്കേണ്ടതിന്റെ ആവശ്യങ്ങളും അവലോകനം ചെയ്ത് തുല്യത അവസര സമിതി യോഗം. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു സമിതി യോഗം ചേർന്നത്.
സ്ത്രീകൾക്ക് പ്രായോഗികമായ സാഹചര്യം ഒരുക്കുന്നതിനോടൊപ്പം ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവബോധം വളർത്താനുള്ള ലക്ഷ്യത്തോടെ പദ്ധതികളും നടപടികളും നടപ്പാക്കുന്നുണ്ടെന്ന് യോഗത്തിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ പറഞ്ഞു.
തൊഴിൽ വിപണിയിലെ എല്ലാ മേഖലകളിലും ബഹ്റൈൻ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് കാരണമായ സംവിധാനമാണ് ‘തുല്യമായ അവസരങ്ങൾ’ എന്ന പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ സ്ത്രീകളുടെ പുരോഗതിയെ പിന്തുണക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സംയുക്ത ദേശീയ ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ സമിതിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ജോലിസ്ഥലങ്ങളിൽ മികച്ച അന്തരീക്ഷവും നീതിയുക്തമായ നിയമങ്ങൾ കൊണ്ടുവരുക എന്നതും സമിതിയുടെ ലക്ഷ്യങ്ങളിൽ പെടുന്നതാണെന്ന് യോഗത്തിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

