Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതുല്യതാബോധത്തിന്‍റെയും...

തുല്യതാബോധത്തിന്‍റെയും സമാധാനത്തിന്റെയും ഓർമപ്പെടുത്തൽ

text_fields
bookmark_border
തുല്യതാബോധത്തിന്‍റെയും സമാധാനത്തിന്റെയും ഓർമപ്പെടുത്തൽ
cancel
camera_alt

 ഡോ. ബി. രവി പിള്ള

(ചെയർമാൻ ആർ.പി ഗ്രൂപ് ഓഫ് കമ്പനീസ്) 

ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ ചരിത്രം നെഞ്ചിലേറ്റിയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ വീണ്ടുമൊരു ബലിപെരുന്നാൾ വരവേൽക്കുന്നത്. ഹജ്ജ് കർമ്മത്തിന്റെ ആത്മീയ ചൈതന്യവും പരസ്പര സ്നേഹവും പങ്കുവെക്കലുമാണ് ഈ പുണ്യദിനത്തിന്റെ അന്തസ്സത്ത. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക മാത്രമാണ് വിജയത്തിലേക്കുള്ള ഏകവഴിയെന്ന് പ്രവാചകൻ ഇബ്രാഹിം നബിയുടെ ജീവചരിത്രം നമ്മെ പഠിപ്പിക്കുന്നു. സഹനത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. ജാതി-മത ഭേദമന്യേ മനുഷ്യരെല്ലാവരും ഒന്നുതന്നെയാണെന്ന തുല്യതാബോധത്തോടെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം കൈമാറുന്ന അതിസുന്ദരമായ നിമിഷങ്ങളാണ് ഈ ആഘോഷവേളകൾ. മറ്റുള്ളവർക്ക് ആശ്വാസമേകിയും കരുതലോടെ ഒപ്പം നിന്നുകൊണ്ടും, നമ്മുടെ നാടിന്റെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടുമാകട്ടെ ഈ പെരുന്നാൾ ദിനങ്ങൾ.

ഈ ശുഭവേളയിൽ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും, പ്രവാസി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - A reminder of equality and peace
Next Story