ഗൾഫ് മാധ്യമത്തിന് കാൽ നൂറ്റാണ്ട്: ‘അക്ഷരവെളിച്ചം’ പദ്ധതിക്ക് തുടക്കം
text_fieldsഹൗസ് ഓഫ് ലക്ഷ്വറി’ മാനേജിങ് ഡയറക്ടർ മുഹമ്മദ് നിയാസിൽനിന്ന് സ്പോൺസർഷിപ് ഏറ്റുവാങ്ങി ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ ‘അക്ഷരവെളിച്ചം’ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രവാസിയോടൊപ്പം, സന്തോഷത്തിലും സന്താപത്തിലും ഒരുമിച്ചുള്ള സഞ്ചാരത്തിന് 25 വർഷം തികയുമ്പോൾ കൂടുതൽ വായനക്കാരിലേക്കെത്തുകയാണ് ഗൾഫ് മാധ്യമം.
1999ൽ ബഹ്റൈനിന്റെ മണ്ണിൽ പിറവിയെടുത്ത നാൾ മുതൽ പ്രവാസ സമൂഹത്തിന്റെ ഓരോ ചലനങ്ങളിലും കൂട്ടായി ഗൾഫ് മാധ്യമമുണ്ടായിരുന്നു.
കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ വേളയിൽ സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന്റെ ഈ വെളിച്ചം കൂടുതൽ വായനക്കാരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ‘അക്ഷരവെളിച്ചം’ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ‘മലയാളി ഉള്ളിടത്തെല്ലാം മാധ്യമം’ എന്ന തലക്കെട്ടിൽ നടക്കുന്ന പദ്ധതി വഴി സ്പോൺസർഷിപ്പിലൂടെ സ്കൂളുകളിലും ലേബർ ക്യാമ്പുകളിലും തൊഴിലാളികളുടെയിടയിലും പത്രമെത്തിക്കും. മനാമയിൽ നടന്ന ചടങ്ങിൽ ‘ഹൗസ് ഓഫ് ലക്ഷ്വറി’ മാനേജിങ് ഡയറക്ടർ മുഹമ്മദ് നിയാസിൽനിന്ന് സ്പോൺസർഷിപ് ഏറ്റുവാങ്ങി ജമാൽ ഇരിങ്ങൽ പദ്ധതി ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ ജലീൽ അബ്ദുല്ല സന്നിഹിതനായിരുന്നു.
ചടങ്ങിൽ ‘ഹൗസ് ഓഫ് ലക്ഷ്വറി’ ഡയറക്ടർ മുഹമ്മദ് നവാസ്,ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.എം. സുബൈർ, ഇ.കെ. സലീം, അജ്മൽ ഷറഫുദ്ദീൻ, ഗഫുർ മൂക്കുതല, ബ്യൂറോ ചീഫ് ബിനീഷ് തോമസ്, സർക്കുലേഷൻ ഇൻചാർജ് ലത്തീഫ് പറമ്പത്ത് എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

