രാഷ്ട്രീയത്തിൽ വിശുദ്ധി പുലർത്തിയ നേതാവ്
text_fieldsരാഷ്ട്രീയത്തിൽ വിശുദ്ധിയും വ്യക്തിജീവിതത്തിൽ ലാളിത്യവും പുലർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ആദർശങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരിയായ അദ്ദേഹം അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു. പ്രവാസികൾക്ക് എന്തു വിഷയമുണ്ടെങ്കിലും ഏതു സമയത്തും അദ്ദേഹത്തെ ബന്ധപ്പെടാമായിരുന്നു. ദുരിതക്കയത്തിൽ മുങ്ങിപ്പോകുമായിരുന്ന അനേകം പേരെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുള്ളത്. സദാ ചിരിക്കുന്ന അദ്ദേഹം ഒരിക്കലും ആരോടും ദേഷ്യപ്പെട്ടുകണ്ടിട്ടില്ല. അദ്ദേഹവുമായി ദീർഘകാലത്തെ പരിചയമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങളിൽ നയതന്ത്രമികവോടെ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് എപ്പോഴും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്ക് നികത്താനാവാത്ത നഷ്ടമായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

