മാഞ്ഞു പോയൊരാൾ
text_fieldsഷംജിത്ത്
മാഞ്ഞു പോയൊരാൾ
നിറമിഴിയോർമയായി
എല്ലാവരിലുമുണ്ടാകും
കുഞ്ഞുനാളിൽ
ആകാശനീലിമയിലെ
പറവക്കൂട്ടങ്ങൾ
അനന്തതയിലേക്ക് മായും വരെ
കൈ ചേർത്ത്
ചൂണ്ടിക്കാണിച്ചുതന്നൊരാൾ
കുഞ്ഞുകൗതുകങ്ങളിൽ
കുട്ടിക്കുറുമ്പുകളിൽ
ഹർഷപുളകിതയായൊരാൾ
മഴ നനഞ്ഞൊരു ബാല്യത്തിന്റെ
പനിച്ചൂടിൽ,സ്നേഹാർദ്രയായി
ചാരെ നിന്നൊരാൾ
യൗവനത്തിന്റെ സമരകാലങ്ങളിൽ
വീടണയും വരെ ആധി പൂണ്ടൊരാൾ
അതിജീവനത്തിന്റെ പാഠവും
പാഠപുസ്തകവുമായൊരാൾ
നിനച്ചിരിക്കാത്തൊരു നേരത്തു
യാത്ര പറയാതെ
മടങ്ങിവരവില്ലാതെ
മാഞ്ഞുപോയൊരാൾ
എല്ലാവരിലുമുണ്ടാകും
എന്നെന്നുമുള്ളിൽ
തെളിഞ്ഞുതെളിഞ്ഞ്
വരുന്നൊരാൾ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

