പ്രവാസികളുമായി സുശക്തമായ ആത്മബന്ധമുള്ള പത്രം -യൂസുഫ് ഇരിങ്ങൽ
text_fieldsമനാമ: ചെറുപ്പംമുതൽ പത്രവായന ഒഴിച്ചുകൂടാനാകാത്ത ശീലങ്ങളിൽ ഒന്നാണ്. പ്രവാസിയായതിനുശേഷം നീണ്ട ഒന്നരപ്പതിറ്റാണ്ട് ആ ശീലത്തിന് ഒപ്പംചേർന്നുനിന്ന പത്രം ഗൾഫ് മാധ്യമമാണ്. പവിഴദ്വീപിന്റെ ഏതുഭാഗത്ത് താമസം മാറിയാലും ആദ്യം തിരയുന്നത് മാധ്യമം കിട്ടുന്ന കടകളോ സ്ഥാപനങ്ങളോ ആയിരുന്നു. പിന്നീട് ഏറെ കാലമായി സ്ഥിരം വരിക്കാരനായി ആ ശീലം തുടർന്നുപോരുന്നു.പ്രവാസികളുടെ നിത്യജീവിതവുമായി ഏറെ അടുത്ത്, അനിഷേധ്യ സ്ഥാനത്ത് വെല്ലു വിളികളില്ലാതെ തുടരുന്ന പത്രമാണ് മാധ്യമം.
പ്രവാസികളുടെ പ്രശ്നങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്നതിനാലാണ് മാധ്യമം എല്ലാ വിഭാഗം പ്രവാസികളുടെയും സ്വന്തം പത്രമായി മാറുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും ഫലപ്രദമായ ഇടപെടലുകൾ നടത്തിയ പത്രം എന്ന നിലയിൽ ഒട്ടേറെ സാധാരണക്കാരായ പ്രവാസികളുമായും മാധ്യമം വളരെ ശക്തമായ ആത്മബന്ധം സ്ഥാപിച്ചിട്ടുണ്ട്. ആ സുശക്തമായ ആത്മബന്ധമാണ് പത്രത്തിന്റെ വളർച്ചയുടെയും വരിക്കാരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടത്തിന്റെയും യഥാർത്ഥ പിൻബലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

