Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ ഫാതിഹ്​ ഏരിയയിൽ...

അൽ ഫാതിഹ്​ ഏരിയയിൽ പുതിയ പള്ളി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
mosque
cancel
camera_alt

representational image

മനാമ: അൽ ഫാതിഹ്​ ഏരിയയിൽ പുതുതായി പണി കഴിപ്പിച്ച ആഇശ വ ഹസൻ അൽ ഖതാൻ മസ്​ജിദ്​ കഴിഞ്ഞ ദിവസം ഉദ്​ഘാടനം ചെയ്​തു. സുന്നി വഖ്​ഫ്​ കൗൺസിൽ ചെയർമാൻ ഡോ.​ശൈഖ്​ റാശിദ്​ ബിൻ മുഹമ്മദ്​ ബിൻ ഫതീസ്​ അൽ ഹാജിരിയാണ്​ ഉദ്​ഘാടന കർമം നിർവഹിച്ചത്​.

ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വലിയ പരിഗണനയാണ്​ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്ക്​ പ്രാപ്യമായ രൂപത്തിൽ ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരും. പള്ളികൾ പണിയുന്നതിന്​ സഹായ ഹസ്​തവുമായി മുന്നോട്ടു വരുന്ന സുമനസ്സുകൾക്ക്​ അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്​തു.

പുതിയ പള്ളിയുടെ നിർമാണത്തിന്​ സഹായം ചെയ്​ത അൽ ഖത്താൻ കുടുംബത്തിന്‍റെ പ്രതിനിധിയായി പ​ങ്കെടുത്ത ഈസ ബിൻഹസൻ അൽ ഖത്താൻ ഭരണാധികാരികൾക്ക്​ നന്ദിയും കടപ്പാടും അറിയിച്ചു. അറബ്​, ഇസ്​ലാമിക വാസ്​തുവിദ്യയനുസരിച്ചാണ്​ പള്ളിയുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosqueInaugurationBahrain News
News Summary - A new mosque was inaugurated in Al Fathih area
Next Story