Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യരംഗത്ത്​ പുതുതുടക്കം

text_fields
bookmark_border
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഓ​ഫി​സ് ബ​ഹ്​​റൈ​നി​ൽ തു​റ​ന്നു
ആരോഗ്യരംഗത്ത്​ പുതുതുടക്കം
cancel
camera_alt

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ഖ​ലാ ഓ​ഫി​സ് മ​നാ​മ​യി​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗ​ബ്രി​യേ​സ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​െൻറ ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​ച​രി​ത്ര​മെ​ഴു​തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ഖ​ലാ ഒാ​ഫി​സ്​ മ​നാ​മ​യി​ൽ തു​റ​ന്നു. കോ​വി​ഡ്​ ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നും ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും വ​ഴി​യൊ​രു​ക്കും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ബ്ല്യൂ.​എ​ച്ച്.​ഒ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഓ​ഫി​സ് ബ​ഹ്​​റൈ​നി​ൽ തു​റ​ന്ന​ത് രാ​ജ്യ​ത്തി​​െൻറ നേ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ തു​ട​ർ​ന്ന്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സം​യു​ക്ത ഏ​കോ​പ​ന​വും കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കാ​നും അ​നു​ഭ​വ​സ​മ്പ​ത്തും വി​വ​ര​ങ്ങ​ളും കൈ​മാ​റാ​നും ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ബ​ഹ്‌​റൈ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ആ​ദ്യ കോ​വി​ഡ്​ കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യും​മു​മ്പ്​ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ശി​പാ​ർ​ശ​ക​ൾ​ക്കും അ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കാ​യി ദേ​ശീ​യ മെ​ഡി​ക്ക​ൽ ടീം ​രൂ​പ​വ​ത്​​ക​രി​ച്ചാ​യി​രു​ന്നു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ച്ചു. ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

'ക​ണ്ടെ​ത്ത​ൽ, പ​രി​ശോ​ധ​ന, ചി​കി​ത്സ' എ​ന്ന ത​ന്ത്ര​മാ​ണ് കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ രാ​ജ്യം സ്വീ​ക​രി​ച്ച​ത്. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സൗ​ജ​ന്യ പ​രി​ശോ​ധ​ന, ചി​കി​ത്സ, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ന്നി​വ രാ​ജ്യ​ത്തു​ട​നീ​ളം ശ​ക്​​ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ എ​ത്താ​ൻ ബ​ഹ്​​റൈ​ന്​ സാ​ധി​ച്ചു. പ്ര​തി​ദി​നം 20,000 എ​ന്ന തോ​തി​ലാ​ണ്​ പി.​സി.​ആ​ർ ടെ​സ്​​റ്റു​ക​ൾ ന​ട​ത്തി​യ​ത്. കോ​വി​ഡി​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​നും സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കാ​നും 4.5 ബി​ല്യ​ൺ ദി​നാ​റി​െൻറ സാ​മ്പ​ത്തി​ക പാ​ക്കേ​ജും രാ​ജ്യം ന​ട​പ്പാ​ക്കി​യെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഓ​ഫി​സ് ആ​രം​ഭി​ക്കു​ന്ന​ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ത​ന്ത്ര​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. കോ​വി​ഡ്​ ചി​കി​ത്സ, വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​വും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇൗ ​കേ​ന്ദ്ര​ങ്ങ​ളി​ലെ ഏ​കോ​പി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും രാ​ജ്യ​ത്ത്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​രം​ഗ​ത്ത്​ സ്ത്രീ​ക​ളു​ടെ വ​ർ​ധി​ച്ച പ​ങ്കാ​ളി​ത്ത​ത്തെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A new beginning in the field of health
Next Story